വിദേശ യാത്രയിൽ മോദിയെ കടത്തിവെട്ടി മുരളീധരൻ..!! നാല് മാസത്തിനിടെ  16 രാജ്യങ്ങള്‍ കറങ്ങി..!!

വിദേശ യാത്രകൾക്ക് പേരുകേട്ടയാളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ മോദിയെ കടത്തിവെട്ടുന്ന പ്രകടനമാണ് ഇപ്പോൾ വിദേശയാത്രകളുടെ കാര്യത്തിൽ  വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കാഴ്ചചവച്ചിരിക്കുന്നത്. നാല് മാസത്തിനിടെ  16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് മുരളീധരൻ റെക്കോഡിട്ടത്. പത്ത് വിദേശയാത്രകളിലായിട്ടാണ് 16 രാജ്യങ്ങളും മുരളീധരന്‍ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് വിദേശയാത്രകളിലായി ഒമ്പത് വിദേശ രാജ്യങ്ങൾ മാത്സരമാണ് സന്ദര്‍ശിച്ചതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മോദി വിദേശത്തേക്ക് ചാർട്ടേഡ് വിമാന യാത്രകൾക്കായി ചിലവഴിച്ച തുകയുടെ കണക്കുകളും ഇ്പപോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദേശയാത്രകൾക്കായി പ്രധാനമന്ത്രി ചിലവഴിച്ചത് 255 കോടി രൂപയാണ്. ചാർട്ടേഡ് വിമാന യാത്രയ്ക്കായാണ് ഇത്രയും രൂപ ചിലവഴിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം രാജ്യസഭയിൽ വ്യക്തമാക്കിയത്. 2016,2017,2018 വർഷങ്ങളിലെ കണക്കുകളാണ് മുരളീധരൻ സഭയിൽ രേഖാമൂലം മറുപടി നൽകിയത്.

2016-17ൽ ചാർട്ടേഡ് വിമാനങ്ങൾക്കായി 76.27 കോടി രൂപയും 2017-18ൽ ചിലവ് 99.32 കോടി രൂപയും ചിലവഴിച്ചതായി കണക്കുകളിൽ വ്യക്തമാക്കുന്നു. 2018-19ൽ79.91 കോടി ചാർട്ടഡ് വിമാനങ്ങൾക്കായി ചിലവഴിച്ചു. 2019-2020 ലഭ്യമായിട്ടില്ലെന്നും മുരളീധരന്റെ മറുപടിയിലുണ്ട്. 2016-2017ൽ ഹോട്ട് ലെെൻ സൗകര്യങ്ങൾക്കായി 2,24,75,451 ചിലവഴിച്ചപ്പോൾ 2017-2018ൽ 58,06,630രൂപയും സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടി വന്നു. പ്രധാനമന്ത്രിയുടെ ആഭ്യന്തര യാത്രകളെ കുറിച്ചും മന്ത്രി മറുപടി നൽകിയിട്ടുണ്ട്.

വിശിഷ്ട വ്യക്തികൾക്കും അതിവിശിഷ്ട വ്യക്തികൾക്കും വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നയമുണ്ട്. രാജ്യത്തിനുള്ളിലെ യാത്രകൾക്ക് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രധാനമന്ത്രി സൗജന്യമായാണ് ഉപയോഗിക്കുന്നതെന്നും വി.മുരളീധരൻ അറിയിച്ചു. എന്നാൽ മുരളീധരൻ നടത്തിയ യാത്രയുടെ ചെലവുകളെക്കുറിച്ചൊന്നും റിപ്പോർട്ടുകളിൽ പറഞ്ഞിട്ടില്ല.

Top