ആയുഷ്മാന്‍ ഭാരത് തുടങ്ങി മണിക്കൂറുകള്‍ക്കകം ഭാഗമായത് ആയിരങ്ങള്‍; കേരളം പുറം തിരിഞ്ഞ് നില്‍ക്കുന്നത് മോദിക്ക് ക്രഡിറ്റ് കിട്ടുമോ എന്ന ഭയമെന്ന് ശ്രീധരന്‍ പിളള

ഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്ന വിശേഷണം സ്വന്തമാക്കിയ ആയുഷ്മാന്‍ ഭാരത് തുടങ്ങി മണിക്കൂറുകള്‍ക്കകം പദ്ധതിയില്‍ ഭാഗമായത് ആയിരങ്ങള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ ഗുണഭോക്താക്കളായി ചേര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇന്ന് മുതല്‍ക്കായിരുന്നു ഔദ്യോഗികമായി പദ്ധതി നിലവില്‍ വന്നത്. എന്നിട്ടും കേരളത്തില്‍ പദ്ധതി നടപ്പിലാക്കാത്തതെന്തെന്ന് ചോദ്യമുയരുകയാണ്. അതിനിടെ അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ നടപ്പില്‍ വരുത്താത്തത് മോദിക്ക് ക്രഡിറ്റ് കിട്ടുമോ എന്ന ഭയം ഉള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്.ശ്രീധരന്‍ പിളള ആരോപിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കുടുംബത്തിന് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യസുരക്ഷയാണ് ഉറപ്പ് വരുത്തുന്നത്. അമേരിക്കയിലെ ഒബാമ കെയറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നരേന്ദ്രമോദി ഇന്ത്യയിലെ സാധാരണക്കാര്‍ക്കായി ആരോഗ്യ സുരക്ഷ ഒരുക്കുന്ന പദ്ധതിക്ക് രൂപം നല്‍കാന്‍ ആരംഭിച്ചത്. രാജ്യത്തെ ആരോഗ്യ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് ഈ പദ്ധതി തുടക്കമിടും എന്ന് വിലയിരുത്തപ്പെടുന്നു. സെപ്ടംബര്‍ 25ന് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യയുടെ ജന്‍മദിനം മുതല്‍ക്കാണ് പദ്ധതി രാജ്യത്ത് നിലവില്‍ വരിക. 2011ല്‍ നടത്തിയ സാമ്പത്തിക സര്‍വ്വേയില്‍ കൂടിയാണ് ഗുണഭോക്താക്കളെ ചേര്‍ത്തിരിക്കുന്നത്. അതേസമയം പദ്ധതിയില്‍ വരും ദിനങ്ങളില്‍ രാജ്യത്തെ ഉയര്‍ന്ന സാമ്പത്തിക നിലവാരത്തില്‍ കഴിയുന്നവര്‍ക്കും പങ്കുചേരാനാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ നിലവിലുള്ള സ്‌കീമില്‍ 1250 രൂപ പ്രീമിയം അടച്ചാല്‍ ലഭിക്കുന്നത് മുപ്പതിനായിരം രൂപയുടെ പരിരക്ഷ മാത്രമാണ്. അതേ സമയം ആയുഷ്മാന്‍ ഭാരതില്‍ 1100 രൂപയുടെ പ്രീമിയത്തിന് അഞ്ച് ലക്ഷമാണ് ചികിത്സാ ആനുകൂല്യം ലഭിക്കുന്നത്. ആയുഷ്മാന്‍ ഭാരത് വലിയ തട്ടിപ്പാണെന്ന് സംസ്ഥന ധനമന്ത്രി പറയുന്നത് അദ്ദേഹം തട്ടിപ്പ് കാരനായത് കൊണ്ടാണെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കാന്‍ കേരളം മടിച്ചാല്‍ ശക്തമായ സമര പരിപാടികളുമായി ബി.ജെ.പി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.

Top