മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യം; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യമെന്ന് വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ മിസോറാമില്‍ എത്തിയതായിരുന്നു രാഹുല്‍.

ഇസ്രയേലില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ സര്‍ക്കാരിനും വളരെ താല്‍പ്പര്യമുണ്ട്. എന്നാല്‍ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂര്‍ വിഷയത്തില്‍ അവര്‍ക്ക് ഈ താല്‍പ്പര്യമില്ല. ജൂണിലെ മണിപ്പൂര്‍ സന്ദര്‍ശനത്തെ പരാമര്‍ശിച്ച രാഹുല്‍ ഗാന്ധി താന്‍ കണ്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top