മോദിയുടെ റഡാര്‍ മണ്ടത്തരത്തിനെതിരെ ട്രോളുകള്‍ നിറയുന്നു; അതിശയിപ്പിക്കുന്ന നുണയനെന്ന് ട്വിറ്റര്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ മഴയും മേഘങ്ങളും സഹായിക്കുമെന്ന പരാമര്‍ശത്തിന് പിന്നാലെ 1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ കാമറയും ഇ-മെയിലും ഉപയോഗിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസപ്പെരുമഴ.

ഒരു സ്വകാര്യ ഹിന്ദി ചാനലിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ അഭിമുഖം സമീപകാലത്ത് ലോകംകണ്ട ഏറ്റവും വലിയ മണ്ടത്തരമായി മാറിയെന്ന പരിഹാസവുമായി സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ പാക്ക് റഡാറുകള്‍ക്കു കണ്ടുപിടിക്കാനാവില്ലെന്ന ആശയം താനാണു വ്യോമസേനയ്ക്കു നല്‍കിയതെന്ന മോദിയുടെ പരാമര്‍ശം വ്യാപക പരിഹാസത്തിനു വിധേയമായതിനു പിന്നാലെ, അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ മറ്റു കാര്യങ്ങളിലും വസ്തുതാപരമായ പിഴവുകളുണ്ടന്നു കാട്ടി പ്രതിപക്ഷവും വിമര്‍ശകരും രംഗത്തുവന്നു.

‘ഇന്ത്യയില്‍ ഒരു പക്ഷേ, ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത് ഞാനായിരിക്കാം. 1987-88 കാലത്ത്. അക്കാലത്ത് വളരെ കുറച്ച് പേര്‍ക്കു മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂ. അന്ന് എല്‍.കെ അഡ്വാനിയുടെ ഒരു പരിപാടി നടന്നു.

ഞാന്‍ എന്റെ ഡിജിറ്റല്‍ ക്യാമറയില്‍ അദ്ദേഹത്തിന്റെ ഫോട്ടോ എടുത്തു. അത് ഇ മെയിലില്‍ ഡല്‍ഹിക്ക് ട്രാന്‍സ്മിറ്റ് ചെയ്തു. 2-ാം ദിവസം കളര്‍ പടം ഡല്‍ഹിയിലെ പത്രത്തില്‍ അച്ചടിച്ചുവന്നു. ഇതു കണ്ട് അഡ്വാനി അമ്പരന്നു.’ അദ്ദേഹം പറയുന്ന കാലത്ത് ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറയും ഇ മെയിലും എത്തിയിട്ടി എന്നതാണ് സത്യം.

മോദിയുമായി നടത്തിയ അഭിമുഖം നേരത്തെ തിരക്കഥ തയ്യാറാക്കി നടത്തിയ നാടകമാണെന്നും തെളിവ് സഹിതം ആരോപണം ഉയരുകയാണ്. അഭിമുഖത്തില്‍ ഒരിടത്ത്, അവതാരകന്‍ ചോദിക്കുന്നു: ‘കവി നരേന്ദ്ര മോദിയില്‍നിന്ന് ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തില്‍ അങ്ങ് എന്തെങ്കിലും കവിത എഴുതിയിട്ടുണ്ടോ’?

ഇന്നു ഞാനൊരു കവിത എഴുതിയിരുന്നുവെന്നു മോദിയുടെ മറുപടി. പിന്നാലെ, തന്റെ ഫയല്‍ എവിടെ എന്ന് (സഹായികളോട്) ചോദിക്കുന്നു. ഫയലില്‍നിന്ന് ഒരു കവിത നോക്കി അദ്ദേഹം വായിക്കുന്നു. മോദി നോക്കി വായിക്കുന്ന കവിത അച്ചടിച്ച കടലാസ് ഈ സമയം സ്‌ക്രീനില്‍ കാണിക്കുന്നു.

അതിന്റെ മുകളില്‍ ഇങ്ങനെ വായിക്കാം: ‘ചോദ്യം 27. കവി നരേന്ദ്ര മോദിയില്‍നിന്ന് ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അങ്ങ് എന്തെങ്കിലും എഴുതിയിട്ടുണ്ടോ?’ അവതാരകന്‍ ചോദിച്ച അതേ ചോദ്യം.

ഇതോടെ, ചോദ്യവും ഉത്തരവും കവിതയുമെല്ലാം മുന്‍കൂര്‍ തയാറാക്കിയതാണെന്നു തെളിഞ്ഞുവെന്ന പരിഹാസവുമായി പ്രതിപക്ഷവും വിമര്‍ശകരും പിന്നാലെ രംഗത്ത്.

പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചു വീമ്പിളക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ യുദ്ധ തന്ത്രങ്ങളെ അപമാനിച്ചുവെന്നും മാപ്പര്‍ഹിക്കാത്ത കുറ്റമാണതെന്നും കോണ്‍ഗ്രസും ആരോപിക്കുന്നു.

Top