അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 543ൽ 59, വാരാണസിയിൽ നരേന്ദ്ര മോദിയും.

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും .പിന്നെ 23 നു ഫലം അറിയാനുള്ള വോട്ടെണ്ണൽ നടക്കും .കേരളത്തിൽ കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലായി കള്ളവോട്ട് സ്ഥിരീകരിച്ച നാലു ബൂത്തുകളിലും ഇന്നാണു വോട്ടെടുപ്പ്. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന പനജിയിലേക്കും, കർണാടകയിലെ കുണ്ടഗോൽ, ചിൻചോലി നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നാണു വോട്ടെടുപ്പ്. തമിഴ്നാട്ടിലെ സൂലൂർ, തിരുപ്പ്രംകുണ്ട്റം, അരവക്കുറിച്ചി, ഒറ്റപ്പീഡാരം(സംവരണം) എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കും.കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിലെ ഒരു സീറ്റിലേക്ക് സിറ്റിങ് എംപി ബിജെപിയുടെ കിരൺഖേറും മുൻ റെയിൽവേ മന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് പവൻ കുമാർ ബൻസലുമാണു മത്സരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷൻ എന്നറിയുന്ന ഹിമാചൽ പ്രദേശിലെ ഗോത്ര ഗ്രാമമായ താഷിഗാങ്ങിൽ ഇന്നാണ് വോട്ടെടുപ്പ് . വോട്ടർ പട്ടികയിൽ ആകെയുള്ളത് 49 അംഗങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 15,256 അടി ഉയരെയുള്ള താഷിഗാങ്ങിലെ പോളിങ് ബൂത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു.2017ലെ നിയമസഭാ തിരഞ്ഞെടുപ്പു വരെ സമീപത്തെ ഹിക്കിം പോളിങ് സ്റ്റേഷനായിരുന്നു ഏറ്റവും ഉയരത്തിലുണ്ടായിരുന്നത്. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള കാ പോളിങ് സ്റ്റേഷനും ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ വോട്ടർ എന്നു വിശേഷിപ്പിക്കുന്ന ശ്യാം സരൻ നേഗിയും ഹിമാചലിലാണ്. താഷിഗാങ്ങും കായും ഉൾപ്പെടുന്ന മാണ്ഡി ഉൾപ്പെടെ ഇന്ത്യയിലെ 59 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിലും ഇന്നാണു വോട്ടെടുപ്പ്. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 10.01 കോടിയിലേറെ വോട്ടർമാരാണ് ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിക്കുക. ഒരുക്കിയിരിക്കുന്നത് 1.12 ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകൾ. വൈകിട്ട് ആറരയോടെ എക്സിറ്റ് പോൾ ഫലങ്ങളെത്തും. മേയ് 23ന് വോട്ടെണ്ണലും. 38 ദിവസങ്ങളിലായി ഇതുവരെ നടന്ന ആറു ഘട്ട വോട്ടെടുപ്പിൽ 66.88 ആണ് വോട്ടിങ് ശതമാനം.ബിജെപിയുടെ ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി കിഷൻ കപൂർ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ ഹിമാചലിൽ മത്സരിക്കുന്നുണ്ട്. മുൻ ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂർ ബിജെപി ടിക്കറ്റിലും മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമിന്റെ കൊച്ചുമകൻ ആശ്രയ് ശർമ കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിക്കുന്നു.

മധ്യപ്രദേശിൽ നിലവിൽ ബിജെപിക്കു കീഴിലുള്ള എട്ടു മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. മുൻ കേന്ദ്രമന്ത്രിമാരായ കോൺഗ്രസിന്റെ കാന്തിലാൽ ഭൂരിയ, അരുൺ യാദവ് എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ. സംഘർഷസാധ്യതയുള്ളതിനാൽത്തന്നെ അരലക്ഷത്തിലേറെ സുരക്ഷാഭടന്മാരെയാണു പോളിങ് മേഖലകളിൽ വിനിയോഗിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ വാരാണസിയിൽ മോദി ഉൾപ്പെടെ 25 സ്ഥാനാർഥികളാണുള്ളത്. കോൺഗ്രസിന്റെ അജയ് റായി, എസ്പി–ബിഎസ്പി സഖ്യത്തിന്റെ ശാലിനി യാദവ് എന്നിവരാണ് എതിരാളികള്‍. കേന്ദ്രമന്ത്രി മനോജ് സിൻഹ ഗാസിപുരിലും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ ചന്ദൗലിയിലും മത്സരിക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന 13ൽ 11 മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർഥികളുണ്ട്. രണ്ടിടത്ത് സഖ്യകക്ഷിയായ അപ്നാദളാണ്.

ഉത്തർപ്രദേശിലെ വാരാണസിയിൽ മോദി ഉൾപ്പെടെ 25 സ്ഥാനാർഥികളാണുള്ളത്. കോൺഗ്രസിന്റെ അജയ് റായി, എസ്പി–ബിഎസ്പി സഖ്യത്തിന്റെ ശാലിനി യാദവ് എന്നിവരാണ് എതിരാളികള്‍. കേന്ദ്രമന്ത്രി മനോജ് സിൻഹ ഗാസിപുരിലും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ ചന്ദൗലിയിലും മത്സരിക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന 13ൽ 11 മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർഥികളുണ്ട്. രണ്ടിടത്ത് സഖ്യകക്ഷിയായ അപ്നാദളാണ്.

ബംഗാളിലെ ഒൻപതു സീറ്റിലേക്ക് 111 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ അക്രമങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഒൻപതു മണ്ഡലങ്ങളിൽ പ്രചാരണ ദിവസങ്ങൾ വെട്ടിക്കുറച്ചിരുന്നു. മേയ് 17നു വൈകിട്ട് ആറു വരെ പ്രചാരണത്തിന് സമയമുണ്ടായിരുന്നെങ്കിലും 16നു രാത്രി പത്തിലേക്കു ചുരുക്കുകയായിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി.

ബിഹാറിൽ മത്സരിക്കുന്ന 157 സ്ഥാനാർഥികളിൽ കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദ്, റാം കൃപാൽ യാദവ്, ആർ.കെ.സിങ്. അശ്വിനി കുമാർ തൗബെ എന്നിവരുണ്ട്. രവി ശങ്കറിനെതിരെ പട്ന സാഹിബ് മണ്ഡലത്തിൽ മത്സരിക്കുന്നത് ബിജെപി വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന ശത്രുഘ്നനൻ സിൻഹയാണ്.

Top