രാമക്ഷേത്ര നിർമ്മാണം നവംബറിൽ..!! നിർണ്ണായക നീക്കവുമായി മോദി സർക്കാർ; പരസ്യമാക്കി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡല്‍ഹി: സംഘപരിവാറിൻ്റെ എക്കാലത്തെയും വലിയ സ്വപ്നമായ രാമക്ഷേത്ര നിർമ്മാണത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ് രണ്ടാം മോദി സർക്കാർ. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക എന്നത്. ഇത് സംബന്ധിച്ച് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവനയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം നവംബറില്‍ തുടങ്ങുമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായിരിക്കുമെന്നും സ്വാമി പറഞ്ഞു. കേസില്‍ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അവകാശവാദം.

ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശമാണ്. ഓരാളുടെയും മൗലികാവകാശം ഇല്ലായ്മ ചെയ്യാനാകില്ല. രാമന്റെ ജന്മഭൂമിയില്‍ നിലനിന്നിരുന്ന ക്ഷേത്രം നീക്കം ചെയ്യാനാകില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അയോധ്യയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

https://www.youtube.com/watch?v=eLeuA9pDkb8

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബി.ജെ.പിയുടെ ഘടകകക്ഷി ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെയും ആവശ്യപ്പെട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. അത് പാലിക്കപ്പെട്ടു. അടുത്തത് രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാകണമെന്നും താക്കറെ പറഞ്ഞു.

Top