മനുഷ്യജീവനുപുല്ലുവില !!!മഴ മാറിയതിനു പിന്നാലെ ഖനന നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

മഴമാറിയ ഉടൻ തന്ന സർക്കാർ ക്വറി മുതലാളിമാർക്ക് കീഴടങ്ങിയോ ?ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് സർക്കാർ നീക്കം അറ്റത്താണ് ചർച്ച ചെയ്യുന്നത് .കനത്ത മഴയില്‍ വയനാട് പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും അതിശക്തമായ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് ഖനനത്തിന് നിരോധനം ഏർപ്പെടുത്തിയത്. വീട്-കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതടക്കം എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചിരുന്നു. അതിതീവ്ര മഴ കുറഞ്ഞതിനാലും മണ്ണിന്റെ ഈർപ്പം കുറഞ്ഞതിനാലും ഖനന നിരോധനം പിൻവലിക്കുന്നു എന്നാണ് മെനിങ് ആന്റ് ജിയോളജി ഡയറക്ടര്‍ കെ.ബിജു ഐഎഎസിന്റെ ഉത്തരവിലുള്ളത്.

എല്ലാ ക്വാറി ഉടമകൾക്കും ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. പ്രാദേശികമായി കലക്ടർമാർ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും.കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് അനുമതി ലഭിച്ചത്. ലൈസൻസുള്ള 750 ക്വാറികളാണ് സംസ്ഥാനത്തുള്ളത്. പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികളുടെ പ്രവര്‍ത്തനം തടഞ്ഞാല്‍ കോടതി നടപടികളെ നേരിടേണ്ടിവരുമെന്നാണ് മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നത്.

Top