കേരളം നിലവിളിച്ച് കരയുന്നു..മുഖ്യമന്ത്രീ പ്രളയത്തെക്കുറിച്ച് വിദേശത്ത് പഠിച്ചത് എന്ത് ?.പ്രളയ താണ്ഡവത്തിൽ രക്ഷയില്ലാതെ കേരളം

കൊച്ചി: മുഖ്യമന്ത്രീ പ്രളയ നിവാരണത്തെക്കുറിച്ച് വിദേശത്ത് പഠിച്ചത് എന്താണ് ?എന്ത് പ്രളയ നിവാരണത്തെക്കുറിച്ചാണ് പഠിച്ചത് . ഖജനാവ് മുടിച്ചതിന്‍റെ റിസൽട്ട് എവിടെ? പ്രളയ താണ്ഡവത്തിൽ രക്ഷയില്ലാതെ കേരളം തേങ്ങുകയാണ് …

സംസ്ഥാനത്ത് മൂന്നു ദിവസമായി കനത്ത മഴ പെയ്യുകയാണ്. ആഗസ്റ്റ് 7, 8, 9 തീയതികളിലായി 22 ആളുകള്‍ മരണപ്പെട്ടതായി കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരന്തം നേരിടാന്‍ സാധ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍ പുഴ തുടങ്ങിയ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടി കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതുവരെ 5,936 കുടുംബങ്ങളില്‍ നിന്നായി 22,165 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വയനാട് ആണ് എറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. (9,951 പേര്‍). തിരുവനന്തപുരം- 656, പത്തനംതിട്ട- 62, ആലപ്പുഴ – 12, കോട്ടയം – 114, ഇടുക്കി – 799,  എറണാകുളം – 1575, തൃശ്ശൂര്‍ – 536, പാലക്കാട് – 1200, മലപ്പുറം – 4106, കോഴിക്കോട് – 1653, കണ്ണൂര്‍ -1483, കാസര്‍ഗോഡ് -18 എന്നിങ്ങനെയാണ് ആളുകളെ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.

Top