രാഹുലിന് വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷം; മറി കടന്നത് ഇ അഹമ്മദിന്റെ റെക്കോഡ്

അമേഠിയില്‍ സമൃതി ഇറാനിയോട് നാലായിരം വോട്ടിന് പിന്നിലാണെങ്കിലും കേരളത്തില്‍ രാഹുല്‍ ഗാന്ധി റെക്കോഡ് ഭൂരിപക്ഷമാണ് നേടിക്കൊണ്ടിരിക്കുന്നത്. 266635 വോട്ടിന്റെ ലീഡാണ് രാഹുല്‍ വയനാട്ടില്‍ നേടിയിരിക്കുന്നത്. കേരള ചരിത്രത്തിലെ തന്നെ റെക്കോഡ് ലീഡാണ് ഇത്.

ഇ. അഹമ്മദിന്റെ 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്. കേരളത്തില്‍ യുഡിഎഫ് തരംഗം രാഹുലിന്റെ കൂടെ സാന്നിധ്യം കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. കുഞ്ഞാലിക്കുട്ടിയും രണ്ട് ലക്ഷത്തിനോടടുത്ത് ഭൂരിപക്ഷം നേടിയിരിക്കുകയാണ്.

Top