നീനു കോടതിയില്‍ പൊട്ടിക്കരഞ്ഞു ..കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അച്ഛനും സഹോദരനുമെന്ന് നീനു കോടതിയില്‍

കോട്ടയം :കെവിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്നും തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന് നീനു മൊഴി നല്‍കി.കെവിന്റെ ജാതിയാണ് അവര്‍ക്കു പ്രശ്‌നമുണ്ടാക്കിയതെന്നും വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്ന് അവര്‍ കരുതിയെന്നും നീനു പറഞ്ഞു. കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവും ബന്ധുവും ഭീഷണിപ്പെടുത്തിയതായും നീനു വ്യക്തമാക്കി.താഴ്ന്ന ജാതിക്കാരനായതിനാല്‍ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും നീനു പറഞ്ഞു

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് നീനു കോടതിയില്‍ പറഞ്ഞു. കെവിന്‍ മരിക്കാന്‍ കാരണം അച്ഛനും സഹോദരനുമാണ്. താഴ്ന്ന ജാതിക്കാരനായതിനാല്‍ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഗാന്ധിനഗര്‍ എസ്.ഐ കെവിനെ കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തി. രണ്ടാം പ്രതി നിയാസും ഭീഷണിപ്പെടുത്തി. വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും നീനു പറഞ്ഞു.കെവിന്റെ വീട്ടില്‍ താമസിക്കുന്നതു സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവരെ താന്‍ സംരക്ഷിക്കുമെന്നും നീനു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എസ്.ഐ കെവിന്റെ കഴുത്തിനു പിടിച്ചു തള്ളിയെന്നും നീനു അറിയിച്ചു.വിസ്താരം തുടരുകയാണ്. കേസിലെ ഒന്നാംപ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു.

Top