പാലായിൽ ജോസഫ് ഗ്രൂപ്പിന്റെ അപ്രതീക്ഷിത നീക്കം. ജോസഫ് കണ്ടത്തിലിനെ സ്വതന്ത്രനായി ഇറക്കി!

പാലായില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന നിമിഷത്തില്‍ ജോസഫ് ഗ്രൂപ്പിന്റെ അപ്രതീക്ഷിത നീക്കം. ജോസഫ് കണ്ടത്തിലിനെ സ്വതന്ത്രനായി ഇറക്കിയാണ് ജോസഫ് വിഭാഗം യു.ഡി.എഫിനെ ഞെട്ടിച്ചത്. രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കരുതെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് കത്തും നല്‍കി.പി ജെ ജോസഫിന്‍റെ പിഎയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസഫ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.

അതേസമയം യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണ ജോസഫ് ഗ്രൂപ്പ് ലംഘിച്ചെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇത് ഗൌരവത്തോടെയാണ് യു.ഡി.എഫ് നേതാക്കള്‍ എടുത്തിട്ടുള്ളത്. യു.ഡി.എഫ് ചെയര്‍മാന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെയാണ് പുതിയ സ്ഥാനാര്‍ഥി വന്നത്. ചിഹ്നം എന്തായാലും മാണിയാണ് പാലായിലെ ഏറ്റവും വലിയ ചിഹ്നമെന്ന് ജോസ് കെ മാണി പറഞ്ഞു.ജോസ് ടോം കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയല്ലെന്നും യുഡിഎഫ് സ്വതന്ത്രന്‍ മാത്രമാണെന്നുമാണ് തുടക്കം മുതലേ ജോസഫിന്‍റെ നിലപാട്. കേരളാ കോണ്‍ഗ്രസ് എമ്മിന് വേറെ സ്ഥാനാര്‍ത്ഥിയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ ജോസഫ് മറുപടി പറഞ്ഞിരുന്നുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top