പിജെ ജോസഫ് എൽഡിഎഫി ലേക്ക് ചേക്കേറുന്നു!!!

പിജെ ജോസഫ് എൽഡിഎഫി ലേക്ക് ചേക്കേറുന്നു!!!ഇപ്പോഴും പാലായിൽ ജോസഫ് പക്ഷം ഇടഞ്ഞു തന്നെ. ക്ഷണിച്ചില്ലെങ്കിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. പി.ജെ ജോസഫ് പങ്കെടുത്ത യുഡിഎഫ് യോഗത്തിൽ സ്ഥാനാർത്ഥി ജോസ് ടോം പങ്കെടുക്കാത്തതിലും ജോസഫ് പക്ഷം അമർഷം പരസ്യമാക്കി. എന്നാൽ പ്രചാരണത്തിരക്ക് മൂലമാണ് ജോസ് ടോം യോഗത്തിൽ എത്താതിരുന്നതെന്ന് ജോസ് കെ മാണി വിശദീകരിച്ചു.ഒറ്റക്കെട്ടെന്ന പ്രയോഗം പാലായിൽ പ്രാവർത്തികമാകാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയാണ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് രംഗത്തെത്തിയത്.ജോസഫ് വിഭാഗത്തിന്റെ നീക്കം ഇടതുപക്ഷത്തേക്കുള്ള എൻട്രിക്കുള്ള തുടക്കമാണിതെന്നും പൊതു വിലയിരുത്തൽ..

 

Top