കേരള കോൺഗ്രസിനെ പിളർത്താൻ കത്തോലിക്കാ സഭ ? .മുന്നണിമാറ്റത്തിൽ എതിർപ്പുമായി ഭൂരിപക്ഷം എം എൽ എമാരും,പിളർപ്പിനെ അതിജീവിക്കാൻ കഴിയില്ല, സഭയുടെ ആവ്യശ്യത്തെ തള്ളി ജോസ് കെ മാണി

കോട്ടയം : സീറോ മലബാർ സഭയും സഭ പിതാക്കന്മാരും കേരള കോൺഗ്രസ് ഇടതുമുന്നണി വിട്ടു കോൺഗ്രസ് മുന്നണിയിൽ ചേരണമെന്ന് നിര്ബന്ധിക്കുകയാണ് .കേരളം കോൺഗ്രസ് സഭയുടെ നിയന്ത്രണത്തിൽ ഉള്ള പാർട്ടി പോലെയാണ് സഭയിലെ ചില ബിഷപ്പുമാരുടെ നീക്കം .ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ ആണ് കേരള കോൺഗ്രസ് യുഡിഎഫ് മുന്നണിയിൽ എത്തണമെന്ന് നിർബന്ധം പിടിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .കേരള കോൺഗ്രസുകൾ ഒന്നിച്ച് നിൽക്കുന്നതാണ് നല്ലതെന്ന സൂചന തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും സൂചന നൽകിയിരുന്നു .സഭയുടെ ഈ നീക്കം ശക്തമായാൽ കേരളാകോൺഗ്രസ് പിളരുക മാത്രമായിരിക്കും നടക്കുക.അതോടെ കേരളത്തിൽ മാണി കോൺഗ്രസ് ഇല്ലാതാകും.

ജോസ് കെ മാണിയെയും കേരളാ കോൺഗ്രസ് എമ്മിനെയും യു ഡി എഫിൽ എത്തിക്കുന്നതിനായി നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഭൂരിപക്ഷം എം എൽ എമാരും മുന്നണിമാറ്റത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. മന്ത്രിയും പാർട്ടിയിലെ രണ്ടാമനുമായ റോഷി അഗസ്റ്റിൻ റാന്നി എം എൽ എ പ്രമോദ് നാരായാണൻ, കാഞ്ഞിരപ്പള്ളി എം എൽ എ പ്രോഫ. ജയരാജ് എന്നിവർ മുന്നണി മാറ്റത്തെ അതിശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറ്റിയതെന്നണ് പുറത്തുരുന്ന വാർത്തകൾ. എൽ ഡി എഫിനൊപ്പം നിൽക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന ചർച്ചകൾ വ്യാപകമായതോടെയാണ് വീണ്ടും മുന്നണി മാറ്റത്തിൽ യു ഡി എഫ് നേതാക്കളുമായി ചർച്ചകൾ നടത്താൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. എന്നാൽ ഭൂരിപക്ഷം എം എൽ എമാർ ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ജോസ് കെ മാണി യൂ ടേൺ അടിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളാ കോൺഗ്രസ് എം മുന്നണി വിട്ടാൽ പാർട്ടിപിളരും. തദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയാണ് കേരളാ കോൺഗ്രസ് എമ്മിനെ രാഷ്ട്രീയമായി ആശങ്കയിലേക്ക് തള്ളിവിട്ടത്. ഇതോടെ എൽ ഡി എഫിൽ തുടരേണ്ടതുണ്ടോ എന്ന ചർച്ചകൾ സജീവമാവുകയായിരുന്നു. മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പുരോഗമിക്കവേയാണ് റോഷി അഗസ്റ്റിനും, പ്രമോദ് നാരായണനും പ്രൊഫ. കെ ജയരാജും എതിർപ്പുമായി രംഗത്തെത്തിയത്. സഭാ നേതൃത്വവുമായുള്ള അനൗദ്യോഗിക ചർച്ചകളും കൂടിക്കാഴ്ചകളും ഒരു ഭാഗത്ത് തുടരുന്നതിന് ഇടയിലാണ് പാർട്ടിയിൽ ഭിന്നാഭിപ്രായമുയർന്നത്. റോഷി അഗസ്റ്റിൻ നിലവിൽ മന്ത്രിയാണ്. അതിനാൽ കേരളാ കോൺഗ്രസ് എമ്മിൽ ഒരു പിളർപ്പുണ്ടായാൽ അതിനെ താങ്ങാൻ ഇരു വിഭാഗങ്ങൾക്കും നിലനിൽപ്പുണ്ടാവില്ല. വളരും തോറും പിളരുന്ന പാർട്ടിയായായി വീണ്ടും പഴി കേൾക്കേണ്ടിവരുമെന്നതും തീരുമാനം മാറ്റാൻ ഇരു വിഭാഗം നേതാക്കളേയും പ്രേരിപ്പിക്കുന്നത്.

Top