യുപി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ മരിച്ചത് ഭാര്യയുടെ കയ്യാല്‍..!! അപൂര്‍വ്വ ശുക്ലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് ആരോപണം

ന്യൂഡല്‍ഹി: യു.പി മുന്‍ മുഖ്യമന്ത്രി പരേതനായ എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി കൊല്ലപ്പെട്ട കേസില്‍ ഭാര്യ അപൂര്‍വ ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അപൂര്‍വയെ അറസ്റ്റ് ചെയ്തത്. ഇവരെ ഡല്‍ഹി കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് 40കാരനായ രോഹിതിനെ വീടിനുള്ളിലെ സ്വന്തം കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതംമൂലമാണ് രോഹിത് മരണപ്പെട്ടതെന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും ശ്വാസംമുട്ടിയുള്ള മരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അസംതൃപ്തമായ വിവാഹജീവിതമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അൂര്‍വ ശുക്ല തിവാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണം. രോഹിത്തിന്റെ മാതാവ് ഉജ്വലയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. 2017ലാണ് രോഹിത്തും അപൂര്‍വയും തമ്മില്‍ കാണുന്നത്. ഒരു മാട്രിമോണിയല്‍ വെബ്സൈറ്റില്‍ കണ്ടിഷ്ടപ്പെട്ടാണ് ഇവര്‍ അടുത്തത്. ഒരു വര്‍ഷത്തോളം അടുത്തിടപഴകിയ ഇവര്‍ ഇടക്കാലത്ത് അകന്നിരുന്നു. വീണ്ടും അടുപ്പത്തിലായ ഇവര്‍ 2018 ഏപ്രിലിലാണ് വിവാഹിതരായത്.

വിവാഹശേഷവും ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നെന്നും രോഹിത്തിന്റെ മാതാവ് ഉജ്വല മൊഴി നല്‍കിയിട്ടുണ്ട്. ഒരു വീട്ടില്‍ തന്നെ പിരിഞ്ഞായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഇടയ്ക്കിടയ്ക്ക് തര്‍ക്കം പതിവായിരുന്നു. വിവാഹത്തിനു മുന്‍പ് അപൂര്‍വയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. അവരുടെ കുടുംബത്തിന് പണത്തോട് ആര്‍ത്തിയായിരുന്നുവെന്നും എപ്പോഴും തങ്ങളുടെ സ്വത്തിലായിരുന്നു കണ്ണ്. ഡിഫന്‍സ് കോളനിയിലെ സ്ഥലം ശേഖറില്‍നിന്നും സിദ്ധാര്‍ഥില്‍നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. സുപ്രീംകോടതിക്കു സമീപമുള്ള വീട്ടിലാണ് അപൂര്‍വ പ്രാക്ടീസിന് പോയിരുന്നതെന്നും ഉജ്വല പറയുന്നു.

രോഹിതിനെ കഴിഞ്ഞ 16നു വൈകിട്ടു 4 മണിയോടെയാണു ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. മൂക്കില്‍ നിന്നു രക്തം ഒഴുകിയ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചിരുന്നു. അന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തെളിഞ്ഞു. തുടര്‍ന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.

തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഉത്തരാഖണ്ഡിലേക്ക് പോയ രോഹിതും അമ്മ ഉജ്വലയും ബന്ധുവും 15 നു വൈകിട്ടാണു തിരിച്ചെത്തിയത്. അന്നു രാത്രിയാണു ഭാര്യയുമായി ബന്ധുവിനെച്ചൊല്ലി രൂക്ഷമായ വഴക്കുണ്ടായത്. വഴക്കിനിടെ അപൂര്‍വ ഭര്‍ത്താവിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന രോഹിതിനു ചെറുക്കാന്‍ സാധിച്ചില്ല. ഒന്നര മണിക്കൂറിനുള്ളില്‍ തെളിവടക്കം അപൂര്‍വ നശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

6 വര്‍ഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എന്‍.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎന്‍എ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്. തുടര്‍ന്ന് 2015 ല്‍ ഉജ്വലയെ വിവാഹം കഴിച്ച എന്‍.ഡി. തിവാരി കഴിഞ്ഞ വര്‍ഷമാണു മരിച്ചത്.

Top