മോദിനുണയൻ; ആരോപണങ്ങൾ തെളിയിക്കൂ.ഇല്ലെങ്കിൽ ജയിലിലടക്കുമെന്ന് വെല്ലുവിളിച്ച് മമത

കൊൽക്കത്ത:കോ​ൽ​ക്ക​ത്ത​യി​ൽ ന​വോ​ത്ഥാ​ന നാ​യ​ക​ൻ ഈ​ശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘത്തെ നിയോഗിച്ചു . കോ​ൽ​ക്ക​ത്ത പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ചൊ​വ്വാ​ഴ്ച ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ റോ​ഡ് ഷോ​യ്ക്കി​ടെ​യാ​ണ് പ്ര​തി​മ ത​ക​ർ​ത്ത​ത്. ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി നുണയനാണ്. ആരോപണങ്ങൾ തെളിയിക്കൂ. ഇല്ലെങ്കിൽ ജയിലിലടക്കുമെന്നും മമത പറഞ്ഞു.ആന്ധ്രയിലും തമിഴ്നാട്ടിലും ബിജെപിക്ക് ഒറ്റ സീറ്റുപോലും കിട്ടില്ല. ഗുണ്ടാപാർട്ടി പണം വിതറി വോട്ടു വാങ്ങുകയാണ്. ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിൽ സഖ്യം ഉണ്ടാക്കിയിരിക്കുകയാണ്. പ്രതിമ തകർത്തതു ബിജെപി പ്രവർത്തകരാണെന്നതിനു കൃത്യമായ തെളിവുണ്ട്.

എന്നിട്ടും തൃണമൂൽ ആണു ചെയ്തതെന്നു പറയാൻ നിങ്ങൾക്ക് ലജ്ജയില്ലേ? പുതിയ പ്രതിമ നിർമിക്കാൻ ബംഗാളിനു പണമുണ്ട്. 200 വർഷത്തെ ബംഗാളിന്റെ പാരമ്പര്യം തിരികെ തരാൻ സാധിക്കുമോ?ബിജെപിയും തൃണമൂലും തമ്മിൽ വൻ ഏറ്റുമുട്ടൽ നടന്നതിനെത്തുടർന്ന് രാത്രി പത്ത് മണിയോടെ പരസ്യപ്രചരണം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ബംഗാളിൽ 42 സീറ്റുകളിൽ 9 സീറ്റുകളിൽ കൂടിയാണ് ഇനി തിരഞ്ഞെടുപ്പു നടക്കാനുള്ളത്.

അതേസമയം ബംഗാളിലെ രാഷ്ട്രീയ സാഹചര്യം താറുമാറാക്കുന്ന തൃണമൂല്‍ ഗുണ്ടകളെ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ കരുതല്‍തടങ്കലില്‍ പാര്‍പ്പിക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു . തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇക്കാര്യം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. തൃണമൂല്‍ ഗുണ്ടകളെ കരുതല്‍തടങ്കലിലെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജാവദേക്കര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ദിവസം തൃണമൂല്‍ ഗുണ്ടകള്‍ വോട്ടര്‍മാരെ കൊണ്ട് അവരുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യിക്കുന്ന വീഡിയോകള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. ഇക്കാര്യവും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നത് സമാധാനപൂര്‍വമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്ള സ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് അക്രമാസക്തമാണ്. തൃണമൂല്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയാണെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും ഗുണ്ടയെന്ന് വിളിച്ച മമതക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം.പശ്ചിമ ബംഗാളില്‍ മമതയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഏകാധിപത്യം തുടരാനാണെങ്കില്‍ പിന്നെന്തിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​മ ത​ക​ർ​ത്ത​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. അ​തേ​സ​മ​യം പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വാ​ദം.

Top