കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി!!!

കണ്ണൂര്‍: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിളര്‍പ്പിന് പിന്നില്‍ നീക്കം നടത്തിയത് ഉമ്മന്‍ ചാണ്ടി!!കോട്ടയത്തെ കോൺഗ്രസുകാരും ചുക്കാൻ പിടിച്ചു. പിളർപ്പിനുപിന്നിൽ കോൺഗ്രസ്‌ നേതാക്കളും ഉമ്മൻ ചാണ്ടിയുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു .കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ പി.ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണെന്നും കോടിയേരി ആരോപിച്ചു.കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് പിളര്‍പ്പിന്റെ പിന്നിലെന്നാണ് കോടിയേരിയുടെ വാദം.കേരള കോണ്‍ഗ്രസിനെ നാമാവശേഷമാക്കി കോട്ടയത്ത് കോണ്‍ഗ്രസിന് ആധിപത്യമുറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പ് നേരത്തെ പ്രതീക്ഷിച്ചതാണെന്നും രണ്ട് വിഭാഗങ്ങളും നിലവില്‍ യു.ഡി.എഫിന്റെ ഭാഗമാണെന്നും യു.ഡി.എഫില്‍ ഈ പിളര്‍പ്പ് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കോടിയേരി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോക‌്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത‌് മത്സരിപ്പിക്കാൻ പി ജെ ജോസഫിനെ നിർബന്ധിച്ചത‌് കോട്ടയത്തുള്ള ചില കോൺഗ്രസ‌് നേതാക്കളായിരുന്നു. അന്ന‌് ജോസ‌് കെ മാണി പക്ഷെ ജോസഫിന്റെ നീക്കം പൊളിച്ചു. തുടർന്ന‌് പിണങ്ങി നിന്ന ജോസഫിനെ അനുനയിപ്പിക്കാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന‌് കെ എം മാണിയുടെ മെഡിക്കൽ റിപ്പോർട്ട‌് കോൺഗ്രസ‌് നേതാക്കൾ എടുത്തതും അതിനെ കുറിച്ച‌് പി ജെ ജോസഫിന‌് വിവരം നൽകിയതും വിവാദമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ‌് അദ്ദേഹം കേരള കോൺഗ്രസ‌് വിടാതിരുന്നതെന്നും സംസാരമുണ്ടായിരുന്നു.

കെ എം മാണിയുടെ മരണശേഷം പി ജെ ജോസഫിന്റെ നീക്കങ്ങൾക്ക‌് പിന്തുണ നൽകിയതും കോട്ടയത്തെ കോൺഗ്രസ‌് നേതാക്കളാണ‌്. അനുരഞ‌്ജനത്തിന‌് മുല്ലപ്പള്ളിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇടപെട്ടിട്ടും ഇവരിൽ കാര്യമായ സ്വാധീനമുള്ള ഉമ്മൻ ചാണ്ടിയോ, കെ സി ജോസഫോ ഇടപെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ‌്. കോട്ടയത്ത‌് കേരള കോൺഗ്രസ‌് ദുർബലപ്പെടുന്നത‌് കോൺഗ്രസിന‌് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ‌് കോൺഗ്രസിന്റെ ഈ നീക്കങ്ങൾ.

ജോസ് കെ.മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിന് പിന്നാലെ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. നടന്നത് അനധികൃത യോഗമാണെന്നും യോഗത്തില്‍ പങ്കെടുത്ത ജോസ്.കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞിരുന്നു.യോഗത്തില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മറ്റി അംഗങ്ങളല്ല. ആള്‍ക്കൂട്ടമാണ് ജോസ്.കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇത് കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞിരുന്നു.

എന്നാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുമെന്ന് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് എം.എല്‍.എ പ്രതികരിച്ചിരുന്നു.എന്നാല്‍ സി.എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിലേക്ക് എത്തിച്ചത്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെ.ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുക്കുകയായിരുന്നു.

Top