മുഖ്യമന്ത്രി ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടി:ഉമ്മന്‍ചാണ്ടി.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി  ഓടിഒളിച്ചെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്  നാരങ്ങാനീര് നല്‍കി  ഏകദിന ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയ്ക്ക് മറുപടി പറയാന്‍ പോലും കഴിയാത്ത ആരോപണങ്ങളാണുള്ളത്. മാധ്യമപ്രവര്‍ത്തകരെ ശകാരിച്ചത് കൊണ്ടോ മറുപടി പറയാതെ തടിത്തപ്പിയത് കൊണ്ടോ മുഖ്യമന്ത്രി രക്ഷപ്പെടാനാകില്ല. ഇടതു ഭരണത്തില്‍ അഴിമതി തുടര്‍ക്കഥയായി.വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള അഴിമതി ആരോപണങ്ങളെ നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.നിയമസഭയില്‍ മുഖ്യമന്ത്രി മൂന്നര മണിക്കൂര്‍ കൊണ്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ കേരളം കേള്‍ക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരമില്ല. ഇനിയെങ്കിലും തെറ്റുതിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളുകയും കേസ് സിബിഐക്കു വിടാനുള്ള തടസങ്ങള്‍ നീങ്ങുകയും ചെയ്തതോടെ  ഒന്നരവര്‍ഷത്തിനുശേഷം ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കാനുള്ള വാതില്‍ തുറന്നുകിട്ടിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ എം.എം.ഹസ്സന്‍,കെ.മുരളീധരന്‍എം.പി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരയ കൊടിക്കുന്നില്‍ സുരേഷ് എം.പി,കെ.സുധാകരന്‍ എം.പി, വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരന്‍,ശരത്ചന്ദ്ര പ്രസാദ്,മണ്‍വിള രാധാകൃഷ്ണന്‍,ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി,കെ.പി.അനില്‍കുമാര്‍,പാലോട് രവി,മണക്കാട് സുരേഷ്,മാത്യൂ കുഴല്‍നാടന്‍,ജ്യോതികുമാര്‍ ചാമക്കാല,ജെയ്‌സണ്‍ ജോസഫ്,എം.എം.നസ്സീര്‍, ഡി.സി.സി പ്രസിഡന്റുമാരായ നെയ്യാറ്റിന്‍കര സനല്‍, സതീശന്‍ പാച്ചേനി,ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷൈജു, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷത ലതികാ സുഭാഷ്, പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ പി.ടി.തോമസ്,എം.കെ.മുനീര്‍,വി.ഡി.സതീശന്‍,വി.എസ്.ശിവകുമാര്‍,എം.വിന്‍സന്റ്,ഷാഫി പറമ്പില്‍,വി.ടി.ബലറാം,അനില്‍ അക്കര,കെ.എസ്.ശബരീനാഥന്‍,സണ്ണി ജോസഫ്,കെ.എം.ഷാജി തുടങ്ങിയവരും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.ആഭിജിത്ത്, ആര്‍.ചന്ദ്രശേഖരന്‍,ബാബു ദിവാകരന്‍,പിതാംബര കുറുപ്പ് സംസാരിച്ചു.

രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരുന്നു ഉപവാസം.കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പേരിലുള്ള കോഫീ ടേബിള്‍ ബുക്കിന്റെ ബ്രോഷര്‍ പ്രകാശനം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നിര്‍വഹിച്ചു.
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ, സാമൂഹിക, വ്യക്തി ജീവിതത്തെ അടുത്തറിഞ്ഞവര്‍ ചേര്‍ന്നൊരുക്കുന്ന കോഫി ടേബിള്‍ ബുക്ക് വീക്ഷണം പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്.

Top