ഉമ്മൻ ചാണ്ടി വന്നു ,ഇനി സോളാറും സരിതയും സജീവമാകും.രമേശ് ചെന്നിത്തലയെ ചുരുട്ടിക്കൂട്ടി !ഇനി എ, ഐ പോർവിളി.നിലവലെ എം.എല്‍.എമാര്‍ക്ക് എല്ലാം തന്നെ സീറ്റ് നല്‍കുമെന്ന് ഹൈക്കമാന്റ്

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് അതിന്റെ ഏറ്റവും ദയനീയ അവസ്ഥയിലേക്ക് വീണ്ടും എത്തി .കഴിഞ്ഞ ഇലക്ഷനിൽ ജനം തൂത്തെറിഞ്ഞ ഉമ്മൻ ചാണ്ടി രംഗത്ത് .ഇത്തവണ രമേശ് ചെന്നിത്തലയെ ചുരുട്ടിക്കൂട്ടി ഒരിടത്ത് ഇരുത്തി ഡൽഹിയിൽ നിന്നും എത്തുകയാണ് ഉമ്മൻ ചാണ്ടി .നിയമസഭ തെരഞ്ഞെടുപ്പിന് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. പത്തംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ സമിതിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പില്‍ നിലവലെ എം.എല്‍.എമാര്‍ക്ക് എല്ലാം തന്നെ സീറ്റ് നല്‍കാമെന്നും മത്സരിക്കാമെന്നുമാണ് ഹൈക്കമാന്റ് തീരുമാനം. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

കഴിഞ്ഞ തവണ മത്സരിച്ച 87 സീറ്റുകളില്‍ 60 സീറ്റുകളിലും വിജയിക്കുമെന്നാണ് കെ.പി.സി.സിയുടെ വലയിരുത്തല്‍. മറ്റു സ്ഥാനാര്‍ത്ഥികളെ കേരളയാത്ര തുടങ്ങിയ ശേഷമാകും നിശ്ചയിക്കുക.അഞ്ച്‌ വർഷംമുമ്പ്‌ കേരളത്തിൽ അരങ്ങേറിയ കോൺഗ്രസ് പരീക്ഷണത്തിന്റെ തനിയാവർത്തനമാണിത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയാണ്‌ ഉമ്മൻചാണ്ടിയുടെ നേതൃപദവി തെറിപ്പിച്ചത്‌. നേതാവിനെ മാറ്റിയാൽ എല്ലാം ശരിയാകും എന്ന ധാരണയിലാണ് ഹെെക്കമാന്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസിലെയും യുഡിഎഫിലെയും ചേരിതിരിവ്‌ സങ്കീർണമാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഇപ്പോഴത്തെ സംഭവം. മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഉമ്മൻചാണ്ടി, ഹൈക്കമാൻഡിനെ വരുതിയിൽ നിർത്തിയെന്ന പ്രതീതിയാണ്‌ പൊതുവെയുള്ളത്‌. കൂട്ടായ നേതൃത്വം, ഒറ്റക്കെട്ടായി നീങ്ങും എന്നൊക്കെയുള്ള പ്രതികരണമാണ്‌ എ കെ ആന്റണി അടക്കമുള്ളവർ നടത്തിയത്‌. എന്നാൽ, നേതൃനിരയിലെ അനൈക്യം എത്രത്തോളം രൂക്ഷമാണെന്ന്‌ ചാനലുകളിൽ കണ്ട രമേശ് ചെന്നിത്തലയുടെ ശരീരഭാഷതന്നെ തെളിവ്.

കടിഞ്ഞാൺ ഹൈക്കമാൻഡ്‌ കൈയിലെടുത്തുവെന്ന പ്രതീതിയാണ്‌ യുഡിഎഫ്‌ അനുകൂല മാധ്യമങ്ങൾ ജനിപ്പിക്കുന്നത്‌. ചെന്നിത്തലയെ മാറ്റി പകരം ഉമ്മൻചാണ്ടിയെ നേതൃത്വത്തിൽ അവരോധിക്കാനുള്ള ഡൽഹി നാടകമാണ് നടന്നതെന്നാണ്‌ ഐഗ്രൂപ്പ്‌ വികാരം.

ഉമ്മൻചാണ്ടിയുടെ മടങ്ങിവരവ്‌ പഴയ സോളാർ കാലത്തെയും സജീവമാക്കും എന്നുറപ്പാണ്. സോളാർ ആരോപണങ്ങളും അഴിമതിയും അത്‌ മൂടാൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ്‌ നടത്തിയ പ്രവർത്തനങ്ങളും ഇപ്പോഴും കേരളത്തിന്‌ മുന്നിലുണ്ട്‌. ജസ്‌റ്റിസ്‌ ജി ശിവരാജൻ കമീഷൻ റിപ്പോർട്ട്‌ നിയമസഭയുടെ മേശപ്പുറത്താണ്‌. ആരോഗ്യപരമായ പ്രശ്‌നങ്ങൾ അലട്ടിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉമ്മൻചാണ്ടി ഇറങ്ങി. എന്നിട്ടും സ്വന്തം പഞ്ചായത്തിലടക്കം യുഡിഎഫ് പച്ചതൊട്ടില്ല.

അതേസമയം വര്‍ഗീയത ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. ഇടതുപക്ഷത്തിന്‍റെ ഭരണത്തുടര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി വെല്ലുവിളിയല്ല. കെപിസിസി അപ്രസക്തമായി. ഉമ്മന്‍ ചാണ്ടി തിരിച്ചുവരുന്നതോടെ സോളര്‍ അടക്കമുള്ള എല്ലാ അഴിമതിയും ജനങ്ങള്‍ ഓര്‍ക്കുമെന്നും വിജയരാഘവൻ പാലക്കാട് ചിറ്റൂരിൽ പറഞ്ഞു.ഉമ്മൻചാണ്ടിയും സംഘവും ഡൽഹിക്ക് പോയിട്ടൊന്നും കോൺഗ്രസ്സ് രക്ഷപ്പെടില്ല. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജനങ്ങൾക്ക് മുന്നിൽ വരണം. ബിജെപി, ലീഗ്‌, ജമാഅത്തെ ഇസ്‌ലാമി എന്നിവർ ഒരുമിച്ച് ഇടതുപക്ഷത്തെ വേട്ടയാടാൻ ശ്രമിച്ചു. രാഷ്ട്രീയമായി പറ്റിയ തെറ്റ് കോൺഗ്രസ് തിരുത്തണം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Top