ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ്

ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നതായി നെഫ്രോളജി വിഭാഗം മേധാവിയും ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ ചീഫുമായ ഡോ. മഞ്ജു തമ്പി അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.

അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ രോഗമാണ്. ആന്റി ബയോട്ടിക്കുകൾ കൊടുക്കാൻ തുടങ്ങിയെന്നും അവർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച സമയത്ത് ചെറിയ ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ഇപ്പോൾ നില മെച്ചപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മർദ്ദം ഉപയോഗിച്ച് ഓക്സിജൻ അകത്തേക്ക് കൊടുക്കാൻ തുടങ്ങി. ഇതുവരെയുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ വ്യക്തമാക്കി.

പനിയും ചുമയേയും തുടർന്നാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. .

Top