മനുഷ്യ സ്നേഹമെഴുതിയ കാവ്യസൂര്യൻ അസ്തമിച്ചു-വി മുരളീധരൻ.

മറ്റുള്ളവർക്കായി കണ്ണീർക്കണം പൊഴിക്കുന്നവരുടെ എണ്ണം തുലോം കുറഞ്ഞു വരുന്ന ഇക്കാലത്ത്, വിപ്ലവത്തെ ജീവിതത്തിൽ നിന്നും തുടച്ചുമാറ്റി പകരം മനുഷ്യ സ്നേഹമെഴുതിയ കാവ്യസൂര്യനാണ് ഇന്ന് അസ്തമിച്ചത്. സാഹിത്യലോകത്തിന് അക്കിത്തം അച്യുതൻ നമ്പൂതിരി നൽകിയ സംഭാവനകൾ എന്നും അനശ്വരമായി നിലനിൽക്കും. ചെറുപ്പ കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പം പുലര്‍ത്തിയ അക്കിത്തം, നമ്പൂതിരി സമുദായത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾക്കൊപ്പം നിന്നു. എന്നാൽ, നിലപാടുകളിലെ പൊള്ളത്തരം മനസിലായപ്പോൾ ഒട്ടും വൈകാതെ കമ്യൂണിസ്റ്റ് ആശയധാരയോട് അകലാനും അദ്ദേഹം മടിച്ചില്ല. അധർമത്തിന്റെയും അക്രമത്തിന്റെയും വഴിയേ നടന്ന കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി, അതിൽ നിന്ന് പുറത്തുകടന്ന ധൈര്യശാലിയായ കവിയെന്ന് അദ്ദേഹത്തെ ചരിത്രം ഓർത്തുവയ്ക്കും.

സ്നേഹശൂന്യമായ വിപ്ളവത്തിനു നിലനിൽപില്ലെന്നു ദീർഘദർശനം ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തത്തെ മലയാളത്തിന്റെ ഇതിഹാസ കവിയാക്കി മാറ്റിയത്.അരനൂറ്റാണ്ടിനുമുമ്പെഴുതിയതെങ്കിലും ഇന്നും കമ്യൂണിസത്തിന്റെ അപചയം അതേ രീതിയിൽ തുടരുന്നുവെന്നത് കാലാതിവർത്തിയായ ഇതിഹാസമാക്കി കൃതിയെ മാറ്റുന്നു. ഭാരതീയ സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് പിൽക്കാലത്ത് തുറന്നു പറഞ്ഞതിലൂടെ പലർക്കും അനഭിമതനായപ്പോഴും തന്റെ നിലപാടിലുറച്ചു നിന്ന അക്കിത്തം വിമർശനങ്ങൾക്ക് കവിതയിലൂടെയാണ് മറുപടി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കവിതയെയും മനുഷ്യരെയും പരസ്പരം ബന്ധപ്പെടുത്തി മാത്രം ചിന്തിച്ച വ്യക്തിത്വമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ 8 ദശകങ്ങളുടെ സമഗ്രചിത്രമുണ്ട് അദ്ദേഹത്തിന്റെ രചനകളിൽ. അഹമെന്ന ചിന്ത തൊട്ടു തീണ്ടാത്ത വിനയാന്വിത ഭാഷണം കൊണ്ട് ലോകത്തിന്റെ ഹൃദയം തൊട്ട മഹാകവി, നിരുപാധിക സ്നേഹവും പാവപ്പെട്ടവനോടുള്ള പ്രതിബദ്ധതയും നാട്ടുമൊഴിയുടെ ഭംഗിയുമുള്ള രചനകളിലൂടെ കാവ്യ നഭസിൽ ശിരസുയർത്തി എന്നും നിൽക്കും. നിസ്വാർത്ഥതയുടെ പര്യായമായ മഹാകവിക്ക് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Top