ബിജെപിയിൽ പൊട്ടിത്തെറി; രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് രവീശ തന്ത്രി കുണ്ടാർ.

കാസർകോട്:കെ സുരേന്ദ്രൻ ബിജെപി പ്രസിഡന്റ് ആയപ്പോൾ മുതൽ ഉണ്ടായിരിക്കുന്ന ബിജെപിയിലെ അസ്വാരസ്യം പൊട്ടിത്തെറിയിലേക്ക് നീങ്ങി .ജില്ലാ അധ്യക്ഷനെ തിരഞ്ഞെടുത്തിന് പിന്നാലെ കാസര്‍ഗോഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാര്‍ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ രവീശ തന്ത്രി തന്റെ രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് അയച്ചതായും കൂട്ടിച്ചേര്‍ത്തു.

ബി ജെ പി ജില്ലാ പ്രസഡണ്ടായി അഡ്വ കെ. ശ്രീകാന്തിനെ തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് മുതിർന്ന നേതാവ് രവീശ തന്ത്രി കുണ്ടാർ രാജി പ്രഖ്യാപനവുമായി രംഗത്തെത്തിയത് . രവീശ തന്ത്രി കുണ്ടാറിന്റെ പേര് ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിലായിരുന്നു. എന്നാൽ വി മുരളീധര പക്ഷക്കാരനായ അഡ്വക്കേറ്റ് കെ ശ്രീകാന്തിനെ തന്നെ വീണ്ടും ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തതാണ് രവീശ തന്ത്രിയെ ചൊടിപ്പിച്ചത്. പാർട്ടി തൃത്വവുമായി യോജിച്ച പോകാനാവില്ലെന്നും രവീശ തന്ത്രി കുണ്ടാർ രാജിക്കത്തിൽ പറയുന്നു. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലെന്നും രവീശ തന്ത്രി കുറ്റപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായിരുന്ന രവീശ തന്ത്രി കുണ്ടാർ ആർ എസ് എസിലൂടെയാണ് സംഘപരിവാർ പ്രസ്ഥാനത്തിലേക്കെത്തുന്നത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്നു രവീശ തന്ത്രി കുണ്ടാർ.
2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഒക്ടോബറിൽ നടന്നമഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പിലും
പാർട്ടി സ്ഥാനാർത്ഥിയായി നിയോഗിച്ചത് രവീശ തന്ത്രി കുണ്ടാറിനെയാണ്. കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് രവീശ തന്ത്രി കുണ്ടാർ.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് ശ്രീകാന്തിന്റെ പേരാണ് സജീവ പരിഗണനയിൽ വന്നതെങ്കിലും അവസാന നിമിഷം ആർ എസ് എസിന്റെ ശക്തമായ പിന്തുണയോടെ രവീശ തന്ത്രിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ജില്ലയിൽ ബിജെപിക്ക് ഉള്ളിൽ വലിയ പൊട്ടിത്തെറിക്കാണ് ഇടയാക്കിയിരുന്നു. രവീശ തന്ത്രി കുണ്ടാറിന്റെ രാജിയോടെ ജില്ലയിലെ പാർട്ടിയിൽ വീണ്ടുമെമൊരു അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

Top