ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും.നരേന്ദ്രമോദിയുടെ പിന്തുണ ശ്രീധരൻപിള്ളക്ക്.

ദില്ലി: കേരളത്തിലെ ബിജെപിയിൽ അടിമുടി മാറ്റം വരുന്നു .സുരേന്ദ്രനെ മാറ്റി അഡ്വ .ശ്രീധരൻ പിക്കില്ലയെ ബിജെപി അധ്യക്ഷൻ ആക്കാൻ നീക്കം തുടങ്ങി .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം നിർണായ കമായിരിക്കയാണ് . രണ്ട് തവണ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരുന്ന ആളാണ് ശ്രീധരന്‍ പിള്ള. ഇപ്പോള്‍ മിസോറാം ഗവര്‍ണറും. എന്തുകൊണ്ടാണ് ശ്രീധരന്‍ പിള്ളയ്ക്ക് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് .ശ്രീധരന്പിള്ളയെ അധ്യക്ഷൻ ആക്കാൻ മോഡി ആഗ്രഹം പ്രകടിപ്പിച്ചു എന്നാണു സൂചനകൾ .കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നേട്ടമുണ്ടാക്കാന്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആയിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹം ഈ നിര്‍ദ്ദേശം വച്ചത്.

കേരളത്തിലെ സഭാ തര്‍ക്കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ആയിരുന്നു. പ്രധാനമന്ത്രിയെ തന്നെ നേരിട്ട് ഇടപെടീച്ചുകൊണ്ടായിരുന്നു ഈ നീക്കം. ഇത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ക്ക് സാധ്യമാകാതിരുന്ന സമവായ ശ്രമങ്ങള്‍ക്കായിരുന്നു ശ്രീധരന്‍ പിള്ള തുടക്കമിട്ടത്.

പ്രധാനമന്ത്രി ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ച സ്ഥിതിയ്ക്ക്, പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് തന്നെ വീണ്ടും നറുക്കുവീണേക്കും എന്നാണ് വിലയിരുത്തല്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ വേണ്ടി അന്ന് മിസോറാം ഗവര്‍ണര്‍ ആയിരുന്ന കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചുവിളിച്ചിരുന്നു. അതുകൊണ്ട്, ശ്രീധരന്‍ പിള്ളയെ തിരിച്ചുകൊണ്ടുവരുന്നതില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാനിടയില്ല.

പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രതിച്ഛായയും അദ്ദേഹത്തിന് അനുകൂലമാണ്. എല്ലാ മതവിഭാഗങ്ങളുമായും സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ശ്രീധരന്‍ പിള്ള. പൊതുസമൂഹത്തില്‍, മറ്റ് ബിജെപി നേതാക്കള്‍ക്കില്ലാത്ത സ്വീകാര്യതയും അദ്ദേഹത്തിനുണ്ട്. മാധ്യമങ്ങളുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് ശ്രീധരന്‍ പിള്ള.

ഇതിനകം തന്നെ രണ്ട് തവണ ശ്രീധരന്‍ പിള്ളയെ കേരളത്തിന്റെ ചുമതല ഏല്‍പിച്ചിട്ടുണ്ട് കേന്ദ്ര നേതൃത്വം. 2003 ല്‍ ആയിരുന്നു അദ്ദേഹം ആദ്യമായി സംസ്ഥാന പ്രസിഡന്റ് ആകുന്നത്. അതിന് ശേഷം, കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആയി പോയപ്പോള്‍ 2018 ല്‍ വീണ്ടും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീധരന്‍ പിള്ള 42,682 വോട്ടുകള്‍ നേടി 29.33 ശതമാനം വോട്ട് സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പിസി വിഷ്ണുനാഥിന് അന്ന് കിട്ടിയത് 30.85 ശതമാനം വോട്ടുകളായിരുന്നു. ഇത് പരിഗണിച്ചായിരുന്നു 2018 ലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ളയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ 2016 ലെ പ്രകടനം അദ്ദേഹത്തിന് ആവര്‍ത്തിക്കാനായില്ല. വോട്ടുകള്‍ 35,270 ആയി കുറഞ്ഞു. വോട്ട് വിഹിതം 23.68 ശതമാനവും ആയി.

ഇതിനിടയില്‍ പിഎസ് ശ്രീധരന്‍ പിള്ള വലിയ വിവാദത്തിലും പെട്ടു. ശബരിമല സ്ത്രീ പ്രവേശന വിധി, ബിജെപിയ്ക്കുള്ള സുവര്‍ണാവസരം ആണെന്ന പ്രസംഗം ആയിരുന്നു അത്. എന്തായാലും ആ സുവര്‍ണാവസരം ബിജെപിയ്ക്ക് ഗുണം ചെയ്തില്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമൊന്നും ബിജെപിയ്ക്കുണ്ടായില്ല. ഇതിന് പിറകെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയതും മിസോറാം ഗവര്‍ണര്‍ ആയി നിയോഗിക്കാനും. ഗ്രൂപ്പുകള്‍ക്കിടയില്‍ കേരളത്തില്‍ ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഗ്രൂപ്പുകളിയാണ്. ഇപ്പോള്‍ തന്നെ മൂന്ന് ഗ്രൂപ്പുകള്‍ നിലവിലുണ്ട്. പികെ കൃഷ്ണദാസ് ഗ്രൂപ്പിനും ശോഭ സുരേന്ദ്രന്‍ ഗ്രൂപ്പിനും പിഎസ് ശ്രീധരന്‍ പിള്ളയോട് പ്രശ്‌നമില്ലെന്നതും അദ്ദേഹത്തിന് പ്രസ് പോയന്റ് ആണ്. 2018 ല്‍ ശ്രീധരന്‍ പിള്ള അധ്യക്ഷസ്ഥാനത്ത് എത്തിയതും ഇത്തരത്തിലുള്ള ഒരു സമവായ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു.

Top