സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ പ്രതി ജിഷ്ണുവും സന്ദീപ് വാര്യരും തമ്മിലുള്ള ഫോട്ടോ അടുത്ത ദിവസമെടുത്തത് !

കൊച്ചി:സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. പ്രതി ജിഷ്ണു ബിജെപി വക്താവ് സന്ദീപ് വാര്യര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഈ ചിത്രം അടക്കം തള്ളി പറയാനും ഒരു പക്ഷെ ബിജെപി മടിക്കില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു.രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി ജിഷ്ണു പൊലീസിന് നല്‍കിയ മൊഴി. ഭയം സൃഷ്ടിച്ച് ആളുകളെ കൂട്ടുകയെന്നതാണ് ബിജെപിയുടെ രീതിയെന്നും ജനീഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം

അതേസമയം ബിജെപി പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണങ്ങള്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കുടുംബത്തോട് കാട്ടുന്ന ക്രൂരതയാണെന്നും ജനീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.’കഴിഞ്ഞ കുറച്ചുകാലമായി പത്തനംതിട്ട ജില്ലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് സിപിഐഎമ്മിനെ ഭയമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ നടന്നത് തീര്‍ത്തും അസ്വാഭാവികമായ യോഗമാണ്. അര്‍ധരാത്രിയില്‍ ചില നേതാക്കളെ മാത്രം വിളിച്ചുകൊണ്ടാണ് ബിജെപിയെ രഹസ്യ യോഗം ചേര്‍ന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകത്തില്‍ അറസ്റ്റിലായ ജിഷ്ണുവിനും അഭിക്കും മാത്രമാണ് സന്ദീപ് ആരാണെന്ന് അറിയാവുന്നത്. മറ്റുള്ള മൂന്നുപേരും കൊലപ്പെടുത്തുവാന്‍ ഇവര്‍ക്കൊപ്പം വന്നതാണ്. കേവലം ഇവര്‍ അഞ്ചു പേര്‍ മാത്രം ചേര്‍ന്നാണ് ഈ അരും കൊലനടത്തിയതെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇതിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ച കാലമായി ബിജെപിയുടെ പ്രധാനപ്പെട്ട സംസ്ഥാന നേതാക്കള്‍ പത്തനംതിട്ട ജില്ലയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. ഇത് സംശയത്തിന്റെ തോത് വര്‍ധിപ്പിക്കുന്നുണ്ട്. ഒരു രാത്രിയില്‍ തിരുവല്ലയില്‍ നടത്തിയിട്ടുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുമുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി മുന്നോട്ടുപോയിരുന്ന നേതാവായിരുന്നു സന്ദീപെന്നും ജനീഷ് കുമാര്‍ പറഞ്ഞു. എപ്പോഴും ചിരിച്ചുകൊണ്ടല്ലാതെ ഒരു സംഘര്‍ഷ പ്രവര്‍ത്തനത്തിലും അദ്ദേഹത്തെ ആരും കണ്ടിട്ടുണ്ടാവില്ല. അത്തരത്തിലുള്ള ഒരാളെ യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തണമെങ്കില്‍ അതിന് പിന്നില്‍ ഗുഡാലോചന നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ല. അതേസമയം, കൊലപാതകികള്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്ന ആര്‍എസ്എസിന്റെ അവകാശവാദവും ജനീഷ്‌ കുമാര്‍.

കേസില്‍ പ്രതിപട്ടികയിലുള്ള ഫൈസലിനും നന്ദുവിനും സിപിഐഎം ബന്ധമുണ്ടെന്നത് ആര്‍എസ്എസിന്റെ ആരോപണം മാത്രമണെന്നും എംഎല്‍എ പറഞ്ഞു. പ്രതികളുമായി സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ല. കേസില്‍ അറസ്റ്റിലായിരിക്കുന്നവര്‍ സംഘപരിവാറിന്റെ ക്രിമിനല്‍ സംഘമാണെന്നും ജനീഷ്‌ കുമാര്‍ കൂട്ടിച്ചേര്‍ത്തു

Top