തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ, കഴക്കൂട്ടത്ത് മുരളീധരൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ തുടങ്ങി പ്രമുഖരെ ഇറക്കി പരമാവധി സീറ്റുകൾ പിടിച്ചെടുക്കാൻ ബിജെപി നീക്കം തുടങ്ങി .കേരളത്തിൽ കൂടുതൽ ഫോക്കസ് ചെയ്യാൻ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും എത്തുന്നു.സ്ഥാനാർഥി പ്രഖ്യാപനം വേഗത്തിലാക്കാൻ ബിജെപിയുടെ നീക്കം തകൃതിയായി നടക്കുകയാണ് .തിരഞ്ഞെടുപ്പ് കാര്യങ്ങൾക്ക് ശക്തി പകരാനായി പ്രധാനമന്ത്രി മോദിയും അമിത് ഷായും കേരളത്തിലേക്ക് എത്തുകയാണ് .
പരമാവധി സീറ്റുകളിൽ നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങിയിരിക്കുകായണ് ബിജെപി. ഇതു സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. പാർട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ വേഗം സ്ഥാനാർഥിനിർണയം പൂർത്തിയാക്കി പ്രചാരണത്തിലേക്ക് ഇറങ്ങാനാണ് പാർട്ടി തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടെ 9 മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത് എത്തിയിരുന്നു. അഞ്ചിടത്ത് അൻപതിനായിരത്തിലേറെ വോട്ട് നേടി.അതേസമയം ബിജെപിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിനായി അമിത് ഷാ ഈ മാസം കേരളത്തിലെത്തുന്നു .
നേമത്തു മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 3,949 വോട്ടുകൾക്കാണ് മന്ത്രി വി.ശിവൻകുട്ടി ബിജെപിയിലെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. 2016ൽ ബിജെപിക്കായി ഒ.രാജഗോപാൽ അക്കൗണ്ട് തുറന്ന മണ്ഡലമാണിത്. ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് തന്നെ രംഗത്തിറങ്ങുന്നത് ഗുണകരമാകുമെന്ന് പാർട്ടി കരുതുന്നു. എന്നാൽ ഇതിന് അന്തിമ അംഗീകാരം നല്‍കേണ്ടത് കേന്ദ്ര നേതൃത്വമാണ്.
ലോക്കൽ ഇലക്ഷൻ തിരഞ്ഞെടുപ്പിലെ വിജയികളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. തദ്ദേശ ആറ്റിങ്ങൽ, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് 2021ൽ ബിജെപി രണ്ടാമതെത്തിയത്. 17 സീറ്റുകളിൽ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മുപ്പതിനായിരത്തിലേറെ വോട്ട് ലഭിച്ചു. ഇത്തവണ നില മെച്ചപ്പെടുത്തണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദേശം.










