ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി. 20,000 കോടിയുടെ പാക്കേജ്.

ന്യൂഡെൽഹി: ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി.
ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇതിനായി 2006-ലെ എം.എസ്.എം.ഇ.നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. 50 കോടിയുടെ നിക്ഷേപവും 250 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ എം.എസ്.എം.ഇ.യുടെ പരിധിയിൽ കൊണ്ടുവരുന്നതാണ് ഭേദഗതി. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1868 രൂപ കൂട്ടി. ഇത് ഉൾപ്പെടെ 14 ഖാരിഫ് വിളകൾക്കാണ് താങ്ങുവില വർദ്ധിപ്പിച്ചിരിക്കുന്നത്.

രണ്ടാം മോദി സര്‍ക്കാര്‍ രണ്ടാംവര്‍ഷത്തിലേക്ക് കടന്നതിനു ശേഷമുള്ള ആദ്യത്തെ മന്ത്രിസഭായോഗമായിരുന്നു ഇന്നത്തേത്. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആസ്തി വികസന ഫണ്ട് രൂപവത്കരിക്കും. ഇതിനായി 20,000 കോടിയുടെ പാക്കേജിന് അംഗീകാരം നല്‍കിയെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ഇന്ന് ഉണ്ടായത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. എം.എസ്.എം.ഇ. സംരംഭങ്ങള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കും. വഴിയോരക്കച്ചവടക്കാര്‍ക്ക് ഏഴ് ശതമാനം നിരക്കില്‍ വായ്പ നല്‍കും എന്നതുള്‍പ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങളും ഉണ്ടായി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top