മോദിയെ പിടിച്ചുകെട്ടും …എക്സിറ്റ് പോളുകൾ തെറ്റും കോൺഗ്രസിന് വഴിത്തിരിവാകാൻ ഗുജറാത്ത്

ന്യൂഡൽഹി: ഇന്ത്യയിൽ മോദിയെ തളക്കാൻ വഴിയൊരുക്കും ഗുജറാത്ത് ആയിരിക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും . 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായാണ് മോദിയും ബിജെപി നേതൃത്വവും ഗുജറാത്ത് ഫലത്തെ കാണുന്നത്.എന്നാൽ മറിച്ചാണ് കോൺഗ്രസ് കാണുന്നത് .തിരിച്ചു വരാൻ ഒരു വഴിയൊരുക്കൽ . രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെ പുതിയ ഉണർവുണ്ടായ കോൺഗ്രസിനു ഗുജറാത്തിലൊരു മുന്നേറ്റം ഉണ്ടാക്കാനായാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയെ തളയ്ക്കാൻ കഴിയും എന്ന വിശ്വമാണുള്ളത്. ഫലത്തിൽ നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായി ഗുജറാത്ത് തിരഞ്ഞെടുപ്പു മാറി. മറ്റു പാർട്ടികൾക്കൊന്നും അടിത്തറയില്ലാത്ത ഗുജറാത്തിൽ ബിജെപി–കോൺഗ്രസ് നേർക്കുനേർ പോരാട്ടമാണ്. എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലും ബിജെപി മികച്ച വിജയം നേടുമെന്നാണ്.

ബിഹാറിലെ നിയമസഭാ തോൽവിക്കു ശേഷം യുപിയിലും ഉത്തരാഖണ്ഡിലും തകർപ്പൻ വിജയം നേടിയാണ് ബിജെപിയും മോദിയും തങ്ങളുടെ കരുത്തു തെളിയിച്ചത്. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധിയെ പോലും അതിജീവിച്ചു നേടിയ ഈ വിജയത്തോടെ, ഗുജറാത്തിലും ഹിമാചലിലും തങ്ങൾക്ക് എതിരാളികളില്ലെന്ന തോന്നലിലായിരുന്നു ബിജെപി.Rahul-Modi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ജിഎസ്ടി നടപ്പിലാക്കിയതിലെ പിഴവുകളുടെ ആരോപണ പെരുമഴയിൽ പതറിയ ബിജെപിയെയാണ് ഗുജറാത്തിൽ കണ്ടത്. ഒപ്പം സംസ്ഥാനത്തെ സമുദായ സംഘടനകൾ എതിരാവുകയും ചെയ്തതോടെ അതിന്റെ നേട്ടം കൊയ്യാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ അമിത്ഷായുടെയും പ്രധാനമന്ത്രിയുടെയും സ്വന്തം തട്ടകത്തിൽ തിരിച്ചടി നൽകാനുള്ള ശ്രമത്തിലാണ് കോൺഗ്രസും കൂട്ടാളികളും. ഇരുപതു വർഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ ഐക്യത്തിനു ശ്രമിച്ച കോൺഗ്രസ് ദലിത്, പിന്നാക്ക വിഭാഗങ്ങളെയും ഗുജറാത്തിലെ പ്രബല സമുദായമായ പട്ടേൽമാരെയും കൂടെ നിർത്താൻ നടത്തിയ ശ്രമം വിജയിച്ചാൽ അത് ബിജെപിക്കുള്ള തിരിച്ചടിയാവും. കൊട്ടിഘോഷിച്ച് ‘ഗുജറാത്ത് മോഡൽ’ ഇല്ലെന്നു വരുത്താ‍ൻ കൂടി ഇതുവഴി സാധ്യമായാൽ അത് കോൺഗ്രസിനുള്ള പുതിയ പാതയൊരുക്കലായി ഈ തിരഞ്ഞെടുപ്പ് ഫലം മാറും.

മോദി കേന്ദ്രത്തിലേക്ക് പോയതോടെ ഗുജറാത്തിലെ പ്രാദേശിക നേതൃത്വവും ദുർബലമായത് ബിജെപിക്കു തിരച്ചടിയായാണ് വിലയിരുത്തുന്നത്. അധ്യക്ഷ പദവിയേറ്റ ശേഷം അമിത്ഷാ സ്വന്തം നാട്ടിൽ നേരിട്ട ആദ്യ ജനവിധി എന്ന നിലയിലും ഇത്തവണത്തെ തിരഞ്ഞെടുപ്പു ശ്രദ്ധേയമാണ്. ജനപ്രിയരല്ലാത്ത മുഖ്യമന്ത്രി രൂപാണിയെയും ഉപമുഖ്യൻ നിതൽ പട്ടേലിനെയും ചർച്ച ചെയ്യിക്കാതെ, ആരാണ് മുഖ്യമന്ത്രി സ്ഥാനാർഥി എന്നു പ്രഖ്യാപിക്കാത്ത അമിത് ഷാ തന്ത്രം തന്നെയാണ് ഗുജറാത്തിലും ബിജെപി പയറ്റിയതെന്നു വേണം പറയാൻ.

Top