മോദി നിലപാടിൽ നിരാശരായി ആർഎസ്എസ്…

ആസിയാൻ കരാറിൽ അതൃപ്തി..മോദി നിലപാടിൽ നിരാശരായി ആർഎസ്എസ്.ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാരക്കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്രവാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മയാണ്‌ കരാറില്‍ ഒപ്പിട്ടത്‌. ആനന്ദ് ശര്‍മയോടൊപ്പം വാണിജ്യവകുപ്പ്‌ സെക്രട്ടറി രാഹുല്‍ ഖുള്ളറും മറ്റ്‌ ഉന്നതോദ്യോഗസ്ഥരും ബാങ്കോക്കിലെ ചടങ്ങില്‍ പങ്കെടുത്തു.

കരാര്‍ പ്രകാരം പത്ത്‌ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ 85 ശതമാനം ഇനങ്ങള്‍ക്ക്‌ പത്തു കൊല്ലത്തിനിടെ നികുതി കുറയ്‌ക്കുകയോ എടുത്തുകളയുകയോ വേണ്ടിവരും. കേരളത്തിന്റെ പല കാര്‍ഷികോത്‌പന്നങ്ങളും ഇതിലുള്‍പ്പെടുന്നുണ്ടെങ്കിലും അവ തീരുവ കുറക്കേണ്ടതില്ലാത്ത നെഗറ്റീവ്‌ പട്ടികയില്‍പ്പെടുത്തി സംരക്ഷിച്ചിട്ടുണ്ടെന്നാണ്‌ കേന്ദ്രം അവകാശപ്പെടുന്നത്‌. എന്നാല്‍ ഈ പട്ടിക ഇനിയും പുറത്തുവിട്ടിട്ടില്ല. കേരളം ആവശ്യപ്പെട്ടെങ്കിലും കരാറിന്റെ കോപ്പി സര്‍ക്കാറിന്‌ ലഭിച്ചിട്ടുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top