മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പ്രധാനമന്ത്രി മോ​ദി! കൂ​ടി​ക്കാ​ഴ്ച ഒന്നരമണിക്കൂർ നീണ്ടു!മാ​ർ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി

ഇറ്റലി :​ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും വ​ത്തി​ക്കാ​ൻ രാ​ഷ്‌​ട്ര​ത്ത​ല​വ​നു​മാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു. ഇ​രു​വ​രും ഒ​രു മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മോ​ദി വ​ത്തി​ക്കാ​നി​ൽ നി​ന്നും മ​ട​ങ്ങി. മാ​ർ​പാ​പ്പ​യെ മോ​ദി ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യെ കു​റി​ച്ചു​ള്ള കൂടുതൽ വി​ശ​ദാം​ശ​ങ്ങ​ൾ വ​ത്തി​ക്കാ​ൻ ത​ന്നെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സൂ​ച​ന. വ​ത്തി​ക്കാ​നി​ൽ മാ​ർ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി. നെ​ഹ്റു, ഇ​ന്ദി​രാ​ഗാ​ന്ധി, ഐ.​കെ. ഗു​ജ്റാ​ൾ, എ.​ബി. വാ​ജ്പേ​യി എ​ന്നി​വ​രാ​ണ് മു​മ്പ് മാ​ർ​പ്പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ. 1999ൽ ​ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യാ​ണ് ഒ​ടു​വി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​ത്.

മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.ഫ്രാൻസിസ് മാർപ്പാപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കണ്ടതിന് പിന്നാലെ. യുഎസ് പ്രസിഡന്റായ ശേഷം ബൈഡൻ വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്. ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മാർപ്പാപ്പ കൂടിക്കാഴ്ച നടത്തിയത്.മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവാഹർലാൽ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top