ഗു​ജ​റാ​ത്തി​ൽ വി​ജ​യം ഉ​റ​പ്പെന്നു മോ​ദി..ബിജെപി ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കിയെന്ന് രാഹുൽ

സബർമതി: ഗുജറാത്തിൽ വൻ ഭുരിപക്ഷത്തിൻ ബി.ജെ.പി വിജയിക്കുമെന്ന് പ്രധാനമന്ത്രി മോദി.ഗുജറാത്ത്തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചശേഷം ട്വിറ്ററിൽ വോട്ടഭ്യർഥിക്കുകയും ചെയ്തു   പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചാൽ മാത്രം പോര, സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും വിജയം ഉറപ്പിക്കുകയും ചെയ്യണമെന്നു മോദി ആവശ്യപ്പെട്ടു.

ഗുജറാത്തിന്‍റെ വികസനത്തെക്കുറിച്ചും എന്നെക്കുറിച്ചും എതിരാളികൾ പ്രചരിപ്പിച്ച നുണകൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഇത് കേൾക്കുന്ന ഗുജറാത്തിലെ ജനങ്ങൾക്കു സ്വാഭാവികമായും വേദനിക്കും. പ്രതിപക്ഷത്തിന്‍റെ കള്ളങ്ങൾക്കും നുണപ്രചാരണങ്ങൾക്കും ജനങ്ങൾ ഉചിതമായ മറുപടി നൽകും- മോദി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും ഒന്നിച്ചു പ്രവർത്തിച്ചാലുണ്ടാകുന്ന ശക്തി പലമടങ്ങു വർധിക്കും. ഈ ഒന്നും ഒന്നും കൂടിച്ചേർന്നാൽ രണ്ടല്ല, പതിനൊന്നാണ്. ഒത്തൊരുമിച്ച് ഗുജറാത്തിനെ പുതിയ തലങ്ങളിലേക്ക് ഉയർത്താം- മോദി ട്വീറ്റ് ചെയ്തു. ഉന്നതമായ ഭാവിക്ക് ബിജെപിയുടെ വിജയം അനിവാര്യതയാണെന്നും മോദി വാദിക്കുന്നു.

അതേ സമയം  ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് നിയുക്ത കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജലവിമാന യാത്രയെന്ന്   രാഹുൽ ഗാന്ധി ആരോപിച്ചു.കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലാണ് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ മോദി ശ്രമിക്കുന്നതായി രാഹുൽ ആരോപിച്ചത്.രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെയാണ് മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുലിന്റെ രംഗപ്രവേശം.

‘മോദി ജലവിമാനത്തില്‍ പര്യടനത്തിനെത്തിയതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന കാര്യമായിപ്പോയി. കഴിഞ്ഞ 22 വര്‍ഷവും ബിജെപി ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കി എന്നതാണ് പ്രസക്തം.’ രാഹുല്‍ പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിന്റെ വികസനം ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടായത്. 90 ശതമാനം സ്കൂളുകളും കോളെജുകളും  ഇവിടെ സ്വകാര്യവത്കരിക്കപ്പെട്ടു. പ്രധാനമന്ത്രി ഇപ്പോഴും അഴിമതിയെ കുറിച്ചോ, കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ചോ അല്ല സംസാരിക്കുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു

വ്യാഴാഴ്ചയാണ് ഗുജറാത്തിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 82 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച കഴിഞ്ഞിരുന്നു. തിങ്കളാഴ്ചയാണു വോട്ടെണ്ണൽ.

Top