5 സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരും!പഞ്ചാബും പിടിക്കും! ബിജെപി ഒരു കുടുംബത്തിന് ചുറ്റും കറങ്ങുകയല്ലെന്നും മറിച്ച് ജനങ്ങൾക്ക് ചുറ്റുമെന്നും മോദി.പഞ്ചാബിൽ ബിജെപി 117 സീറ്റിൽ മൽസരിക്കും.

നൃൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബ് അടക്ക അഞ്ചു സീറ്റും പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി മോദി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബിജെപിക്ക് ഒപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി യോഗത്തിൽ പറഞ്ഞു. പഞ്ചാബിൽ 117 സീറ്റിൽ മൽസരിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചു. കോൺഗ്രസിനെ ഉന്നമിട്ടുള്ള വിമർശനവും പ്രധാനമന്ത്രി നടത്തി. ബിജെപി. കേന്ദ്രം ഭരിക്കാന്‍ കാരണം പാർട്ടി സാധാരണക്കാരനുമായി ബന്ധപ്പെട്ടിരിക്കുന്നതു െകാണ്ടാണെന്നും ബിജെപി ഒരു കുടുംബത്തിനു ചുറ്റും കറങ്ങുകയല്ലെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംഘടനാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുന്നതു. ഡൽഹിയിലാണ് യോഗം നടന്നത്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇന്നത്തെ ദേശീയ നിര്‍വ്വാഹക സമിതിയിലെ പ്രധാന ചര്‍ച്ച. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപി മുഖ്യമന്ത്രിമാര്‍ യോഗത്തിൽ അറിയിച്ചു.ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വിഷയങ്ങൾ സജീവചർച്ചയായി. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ബി.ജെ.പി. അധ്യക്ഷന്മാരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേശീയ എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിയിൽ വലിയ മുന്നേറ്റത്തോടെ ഭരണത്തുടര്‍ച്ച എന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. പഞ്ചാബിൽ എല്ലാ സീറ്റിലും ബിജെപി മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങൾ ഊര്‍ജ്ജിതമാക്കാനുള്ള തീരുമാനങ്ങൾ യോഗം വിശകലനം ചെയ്തു. ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്‍റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും മോദി പറഞ്ഞു. ജനങ്ങൾക്ക് വിശ്വാസമുളളവരായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിൽ മോദി വ്യക്തമാക്കി.

പ്രതിപക്ഷ തിരിച്ചടികൾ മറികടക്കാനുള്ള പുത്തൻ രാഷ്ട്രീയ നീക്കങ്ങൾക്ക് യോഗം രൂപം നൽകി. അതേസമയം, കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം 100 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു. കേരളം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തിരിച്ചടി സംബന്ധിച്ച വിലയിരുത്തലും യോഗത്തിലുണ്ടായി. മതതീവ്രവാദികളോടുള്ള നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചു. രേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കൊവിഡിനെ പരാജയപ്പെടുത്തുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു.

80 കോടി ആളുകൾക്ക് കൊവിഡ് കാലത്ത് സൗജന്യ റേഷൻ നൽകി. രാജ്യം സാമ്പത്തിക പുരോഗതിയിലാണന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുൾപ്പെടെ ബി ജെ പിയിലെ 124 ദേശീയ നിർവ്വാഹകസമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംഘടനാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു

യോഗത്തിന്റെ വേദിയിൽ മോദി സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ പരിപാടികളെക്കുറിച്ചും പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യ വിതരണം നൽകൽ, കോവിഡ് -19 വാക്സിനേഷൻ പ്രക്രിയ തുടങ്ങി രാജ്യത്തിന്റെ പാവപ്പെട്ടവരെക്കുറിച്ചും പാർട്ടി ചർച്ച നടത്തി.പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ അശ്വനി ശര്‍മ പ്രതികരിച്ചു. 2022 ലാണ് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.2017ലെ തിരഞ്ഞെടുപ്പിൽ അകാലി ദൾ– ബിജെപി സഖ്യത്തെ പുറത്താക്കി 77 സീറ്റുകളിൽ വിജയിച്ചാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. 117 അംഗ നിയമസഭയിൽ 20 സീറ്റിൽ ജയിച്ച് ആം ആദ്മി പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയായി. അകാലിദൾ 15 ഇടത്ത് ജയിച്ചപ്പോൾ ബിജെപിക്ക് മൂന്ന് സീറ്റുകൾ മാത്രമാണു നേടാനായത്.

Top