49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി.പരാതിക്കാരന്‍ സ്ഥിരം ശല്യക്കാരന്‍, ലക്ഷ്യം പ്രശസ്തി; കേസെടുക്കുമെന്ന് പൊലീസ്.

ന്യുഡൽഹി:ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തതു റദ്ദാക്കി പൊലീസ്. പരാതി വ്യാജമെന്നു തെളിഞ്ഞതായും കേസ് റദ്ദാക്കാൻ സദർ പൊലീസ് സ്റ്റേഷനു നിർദേശം നൽകിയതായും മുസാഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ പറഞ്ഞു. പരാതിക്കാരനായ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാതെ പരാതി നല്‍കിയ പരാതിക്കാരനെ കുഴപ്പക്കാരന്‍ എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. ദുഷ്ടലാക്കോടെയാണ് ഇയാളുടെ പരാതിയെന്നും പൊലീസ് വിമര്‍ശിച്ചു.കേസെടുത്തതിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്, ആശ ആചി ജോസഫ്, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, എഴുത്തുകാരൻ അമിത് ചൗധരി, ഡോ. ബിനായക് സെൻ എന്നിവരുൾപ്പെടെയുള്ളവർക്ക് എതിരെയാണ് മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാംസ്കാരിക നായകർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയും വിഘടനവാദത്തെ പിന്തുണയ്ക്കുകയും ചെയ്തതിനാൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ ഹർജിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ സദ്ഭരണത്തെ താറടിച്ചു കാണിക്കാനും കത്തിൽ ശ്രമിച്ചതായി ഹർജിയിൽ ആരോപിച്ചിരുന്നു.

ഓഗസ്റ്റ് 20ലെ കോടതി വിധി അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. രാജ്യദ്രോഹത്തിനു പുറമേ സമാധാന ലംഘനത്തിന് ഇടയാക്കുന്ന തരത്തിൽ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റവും ചുമത്തി. ‘ജയ് ശ്രീറാം’ പോർവിളിയായി മാറിയെന്ന കത്തിലെ പരാമർശത്തിനെതിരെ സംഘപരിവാർ രൂക്ഷവിമർശനം നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളെയും ദലിതരെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും വിയോജിപ്പുകൾ കൂടി ഉൾക്കൊള്ളുന്നതാണു ജനാധിപത്യമെന്നും കത്തിൽ സാംസ്കാരിക നായകർ അഭിപ്രായപ്പെട്ടിരുന്നു. ജൂലൈ 23 നാണ് മോദിക്ക് കത്തയച്ചത്.

എന്നാൽ പ്രശസ്തര്‍ക്കെതിരെ സുധീർ കുമാർ ഓജ മുമ്പും കോടതിയെ സമീപിച്ചിരുന്നു. ബോളിവുഡ് സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരിലും ജങ്ക് ഫുഡിന്‍റെ പരസ്യത്തിന്‍റ പേരിലും സിനിമാ താരങ്ങളായ ഹൃഥ്വിക് റോഷൻ, അമിതാഭ് ബച്ചൻ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ലാലുപ്രസാദ് യാദവ്, എന്തിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവര്‍ക്കെതിരെയും അമ്പതുകാരനായ ഓജ പരാതി നല്‍കിയ ചരിത്രമുണ്ട്. ഇതുവരെ 745 പൊതു താല്‍പര്യ ഹര്‍ജികളാണ് ഇയാള്‍ നല്‍കിയത്.

2007ൽ ധൂം 2 സിനിമയിലെ ഒരു ചുംബനരംഗമാണ് ഋഥ്വിക് റോഷനെ കോടതി കയറ്റിയത്.രംഗത്തിൽ അശ്ലീലം ആരോപിച്ച് കേസ് ഫയൽ ചെയ്‌തെങ്കിലും, പിന്നീട് ആ രംഗം വെട്ടിമാറ്റാം എന്ന ഉറപ്പ് സിനിമയുടെ നിർമാതാക്കൾ ഉറപ്പുനല്കിയതോടെ കേസ് പിൻവലിച്ചു. ദേശീയപാതയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തതിന് ലാലുപ്രസാദ് യാദവിനെതിരെയും പരാതി നല്‍കി.


2006-ൽ ഛട്ട് പൂജയെ നാടകം എന്ന് വിശേഷിപ്പിച്ച രാജ് താക്കറെയും ഓജ കോടതി കയറ്റി. ശ്രീരാമസേതു മനുഷ്യ നിർമ്മിതമല്ല എന്ന് പറഞ്ഞതിനാണ് മന്‍മോഹന്‍ സിംഗിനുംബുദ്ധദേബ് ഭട്ടാചാർജിക്കുമെതിരെ ഓജ കേസുകൊടുക്കുന്നത്. മാഗിയുടെ പരസ്യത്തിൽ അഭിനയിച്ചു എന്നതിന്റെ പേരിലായിരുന്നു അമിതാഭ് ബച്ചനെതിരെ ഓജയുടെ പടപ്പുറപ്പാട്.
സെപ്റ്റംബര്‍ മൂന്നിനാണ് സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശിച്ചത്.On this and other circumstantial basis, the case is found to be false and an order has been issued by him to the investigating officer to submit final report — false. Along with this, finding this to be an intentional purpose of complainant, prosecution under sections 182 and 211 (relating to false information or false charge of offence) will be submitted against the complainant for lodging a false case,” the police statement added.The FIR was lodged at the Sadar police station last week against 49 noted personalities, including historian Ramchandra Guha, Mani Ratnam, Aparna Sen and Shyam Benegal, upon the order of the Chief Judicial Magistrate which had forwarded a petition filed by Ojha.

Top