നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം

ന്യൂഡൽഹി: ഒക്ടോബര് 20ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന മോദി ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിനും (ഐടിബിപി) ഒപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കും.

അഞ്ചു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. 2013ലുണ്ടായ പ്രളയം പോലയുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള നടപടികളും പ്രദേശത്തിന്റെ സൗന്ദര്യവത്കരണവും അടക്കം നിരവധി വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദിയുടെ സന്ദര്‍ശനത്തെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും സന്ദര്‍ശനത്തെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.

Top