മോദിയുടെ പ്രഭാവം; അമിത് ഷായുടെ ആസൂത്രണം.11 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി 68 ശതമാനം സീറ്റുകളിലും വിജയം നേടിയതിന് കാരണങ്ങൾ.

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മികച്ച വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍.ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ബിജെപിയുടെ കരുത്തില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ‘ ബിഹാറില്‍ ബിജെപി പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ വിശ്വാസം പ്രകടിപ്പിച്ചു.

ഉപതെരഞ്ഞെടുപ്പ് നടന്ന 11 സംസ്ഥാനങ്ങളിലെ 59 നിയമസഭാ സീറ്റുകളിൽ നാൽപതും ബിജെപി നേടി. മധ്യപ്രദേശിൽ 28 സീറ്റിൽ 19ഉം നേടിയാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന 8 സീറ്റും നേടി ഗുജറാത്തിൽ സമ്പൂർണവിജയമാണ് ബിജെപി നേടിയത്. യുപിയിൽ ഏഴിൽ ആറു സീറ്റ് നേടി മേധാവിത്വം ഉറപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കർണാടക മുതൽ യുപിവരെയുള്ള സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം തന്നെയാണ്. നരേന്ദ്രമോദി സർക്കാരിന്റെ ഭരണനേട്ടങ്ങളായിരുന്നു ബിജെപിയുടെ തുറപ്പുചീട്ട്. ബിജെപിയുടെ ആസൂത്രണത്തിന്റെ വിജയം കൂടിയായിരുന്നു ഉപതെരഞ്ഞെടുപ്പുകളിൽ കണ്ടത്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ മുൻ ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായും. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നതിനാൽ പ്രചാരണ രംഗത്ത് സജീവമായില്ലെങ്കിലും തന്ത്രങ്ങളെല്ലാം പിറന്നത് അമിത് ഷായുടെ തലയിൽ നിന്നുതന്നെ. ബിഹാറിലെ നിർണായക വിജയത്തിലടക്കം അമിത് ഷായുടെ തന്ത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.

ജ്യോതിരാദിത്യ സിന്ധ്യയുടെ പിന്തുണയോടെ മിന്നുന്ന പ്രകടനമാണ് മധ്യപ്രദേശിൽ ബിജെപി കാഴ്ചവെച്ചത്. ഭരണം നിലനിർത്താൻ 8 ജയം മാത്രം വേണ്ടിയിരുന്ന ബിജെപി 28 സീറ്റിൽ 19 എണ്ണം നേടി. കോൺഗ്രസ് ഒൻപതും സീറ്റുകൾ നേടി. നേരത്തേ കോൺഗ്രസ് വിജയിച്ചതാണ് ഇതിൽ 27 സീറ്റുകളും. ജ്യോതിരാദിത്യ പക്ഷത്തെ 25 എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ് കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ വീണത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഗ്വാളിയർ മേഖലയിൽ എല്ലാ ചുമതലയും ജ്യോതിരാദിത്യ സിന്ധ്യക്കായിരുന്നു. മികച്ച വിജയം നേടാനായതോടെ വരുംനാളുകളിൽ സിന്ധ്യ മധ്യപ്രദേശ് ബിജെപിയിലെ കരുത്തനായി മാറും.

ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന എട്ടു സീറ്റിലും ബിജെപി ജയിച്ചു. 2017ൽ കോൺഗ്രസ് ജയിച്ചതാണ് ഈ മണ്ഡലങ്ങൾ. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് അംഗങ്ങൾ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.ആകെ ഏഴു സീറ്റുകളിലേക്കാണ് ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ആറു സീറ്റ് ബിജെപിയും ഒരു സീറ്റ് സമാജ് വാദി പാർട്ടിയും നേടി. ഉന്നാവ് പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് കുൽദീപ് സിങ് സെൻഗർ രാജിവച്ച ബംഗർമാവിൽ അടക്കം ബിജെപി വിജയിച്ചു.ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്ത് നാലിലും ബിജെപിക്ക് വിജയം. അഞ്ചാം സീറ്റിൽ ബിജെപി പിന്തുണച്ച സ്വതന്ത്രനാണ് വിജയിച്ചത്. കോൺഗ്രസ് വിട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. ജെഡി(എസ്) എംഎൽഎ ബി സത്യനാരായണയുടെ നിര്യാണത്തോടെ ഒഴിവുവന്ന സിറ, കോൺഗ്രസ് എംഎൽഎ മുനിരത്‌ന നായിഡു പാർട്ടി വിട്ട് ബിജെപിയിലേക്ക് വന്നതോടെ ഒഴിവുവന്ന ആർ ആർ നഗർ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആർആർ നഗറിൽ ബിജെപി സ്ഥാനാർഥി മുനിരത്ന 57, 672 വോട്ടുകൾക്കാണ് വിജയിച്ചത്. സിറയിൽ ഡോ. ബി എം രാജേഷ് ഗൗഡ 13,000ൽ അധികം വോട്ടുകൾക്കാണ് വിജയം നേടിയത്.

അതേസമയം എച്ച്ഡി കുമാരസ്വാമിയുടെ ജെഡിയുവിന്റെ പരോക്ഷ പിന്തുണ ബിജെപിക്ക് ലഭിച്ചോയെന്നുള്ള നീരീക്ഷണങ്ങളും ശക്തമാണ്. കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിന്റെ തകർച്ചയോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കനത്ത തിരിച്ചടിയാണ് ജെഡിഎസ് നേരിടുന്നത്. ഒരു തിരിച്ചുവരവിനായി ബിജെപിയുമായി കൈകോർക്കാനുള്ള ശ്രമങ്ങൾ ജെഡിഎസ് നടത്തുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ജെഡിഎസ് ത്രികോണ മത്സരത്തിന് തയാറായത് കോൺഗ്രസ് സ്ഥാനാർഥികളുടെ പരാജയം ഉറപ്പാക്കാനായിരുന്നുവെന്ന ആരോപണവും ശക്തമാണ്.

തെലങ്കാന സംസ്ഥാനം നിലവിൽ വന്നശേഷം ഇതാദ്യമായി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പരാജയമറിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന ദുബാക്കിൽ ബിജെപി ചരിത്രവിജയം നേടി. ബിജെപി സ്ഥാനാർഥി മാധവനേനി രഘുനന്ദൻ റാവുവാണ് ഇവിടെ ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ചെറുകു ശ്രീനിവാസ് റെഡ്ഡി 21,819 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർഥി 62,772 വോട്ടുകളും ടിആർഎസ് സ്ഥാനാർഥി 61,302 വോട്ടുകളും നേടി. തെലങ്കാനയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിന്റെ തെളിവാണ് വിജയമെന്നാണ് ബിജെപിയുടെ അവകാശ വാദം.

ജാർഖണ്ഡ്- ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിൽ കോൺഗ്രസും ജെഎംഎമ്മും ഓരോ സീറ്റ് നിലനിർത്തി.ഒഡീഷ- ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റും ഭരണകക്ഷിയായ ബിജു ജനതാദൾ സ്വന്തമാക്കി.നാഗാലാൻഡ്- എൻഡിപിപിക്കും സ്വതന്ത്രനും ഓരോ സീറ്റ് ലഭിച്ചു.ഹരിയാന- ബറോദയിൽ ബിജെപി സ്ഥാനാർഥിയായ ഒളിംപ്യൻ യോഗേശ്വർ ദത്തിനെ തോൽപിച്ച് കോൺഗ്രസ് വിജയം നേടി.ഛത്തീസ്ഗഡ് – മുൻമുഖ്യമന്ത്രി അജിത് ജോഗിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന മർവാഹി മണ്ഡലം കോൺഗ്രസ് നേടി.

Top