ബീഹാറില്‍ മഹാസഖ്യത്തിന് മുന്‍തൂക്കം! എക്‌സിറ്റ് പോളുകളുടെ ഫലം പുറത്ത്..

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയായി. എക്‌സിറ്റ് പോളുകള്‍ ഫലങ്ങള്‍ പുറത്ത് വന്നു. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും മഹാസഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. സി വോട്ടർ സർവേയിൽ ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യത്തിനാണ് മുൻതൂക്കം. മഹാസഖ്യം– 120, എൻഡിഎ– 116, എൽജെപി– 1, മറ്റുള്ളവർ–6 എന്നിങ്ങനെയാണ്.

റിപ്പബ്ലിക് ടിവിയുടെ സര്‍വേ പ്രകാരം മഹാസഖ്യത്തിന് 118 മുതല്‍ 138 സീറ്റ് വരെയും എന്‍ഡിഎ സഖ്യത്തിന് 91 മുതല്‍ 117 സീറ്റ് വരെയും പ്രവചിക്കുന്നു. സിപിഐ(എംഎൽ) ഉൾപ്പെടെ ഇടതുപാർട്ടികൾ നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. മഹാസഖ്യത്തിന് 180 സീറ്റ് വരെ കിട്ടാമെന്നാണ് സിഎൻഎൻ ന്യൂസ് 18 – ടുഡേസ് ചാണക്യ പറയുന്നത്. മറ്റുള്ളവർക്ക് 8 സീറ്റ് വരെ കിട്ടാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

243 അംഗ സഭയില്‍ 122 പേരുടെ പിന്തുണയാണ് വിജയിക്കാന്‍ വേണ്ടത്. നവംബര്‍ 10നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.മഹാസഖ്യത്തിന് 108 മുതല്‍ 131 സീറ്റ് വരെ ലഭിക്കാം എന്നാണ് എബിപി എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 104 മുതല്‍ 108 വരെ സീറ്റ് ലഭിക്കും.ബീഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വരുമെന്നാണ് റിപ്പബ്ലിക്ക് ടിവി എക്‌സിറ്റ് പോള്‍ ഫലം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന മഹാസഖ്യം 118-138 സീറ്റ് വരെ നേടാം എന്നാണ് ഫലം.

എന്‍ഡിഎക്ക് 91-117 വരെ മാത്രമേ നേടാന്‍ കഴിയൂ എന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. എല്‍ജെപിക്ക് 5-8 വരെ സീറ്റുകള്‍ നേടും.ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേയിലും മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 120 സീറ്റ് നേടുമെന്നാണ് ഫലം. എന്‍ഡിഎയ്ക്ക് 116 സീറ്റ് ലഭിക്കുമെന്നാണ് ഈ സര്‍വ്വേ പറയുന്നത്.

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ജെപി ഒരു സീറ്റ് നേടും. മറ്റുള്ളവര്‍ ആറ് സീറ്റ് നേടുമെന്നാണ് ഫലം.അതേ സമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നിലെത്തുമെന്നാണ് ഇന്ത്യ ടിവി എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു.

എന്‍ഡിഎ 112 സീറ്റ് നേടും. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിക്കുക. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.70 സീറ്റുകളിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് മത്സരിക്കുന്നത്. ആര്‍ജെഡി 144 സീറ്റുകളിലാണ് മത്സരിക്കുന്നത്.ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് തീയതികളിലായിരുന്നു. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

Top