മോദി സര്‍ക്കാരിനെതിരേ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് കോൺഗ്രസ്.രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തി കാട്ടില്ല

ന്യുഡൽഹി : കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കുമെതിരേ പ്രതിപക്ഷ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുന്നു.പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുന്നത് കോൺഗ്രസ് ആണ് . രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍, റഫാല്‍ യുദ്ധ വിമാന ഇടപാട്, ബാങ്ക് തട്ടിപ്പ്, കര്‍ഷക ദുരിതം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ദ്രുതഗതിയിലാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. പ്രതിഷേധപരിപാടിക്ക് തുടക്കം കുറിച്ച് കര്‍ണാടകയിലെ ബദായിയില്‍ 13ന് നടക്കുന്ന കര്‍ഷക പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.റാഫേല്‍ ഇടപാട്, രാജ്യത്തെ സാമ്പത്തിക നില, കര്‍ഷക പ്രശ്നങ്ങള്‍, മോദി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും സമരം. ഇക്കാര്യം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവര്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസ്സം കരട് പൌരത്വ രജിസ്റ്റര്‍ വിഷയത്തില്‍ മമത ബാനര്‍ജിയുടേതിന് സമാനമായി തീവ്ര നിലപാട് വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. വൻകിടക്കാരുടെ കടങ്ങൾ എഴുതി തള്ളിയ അതേ ഉത്സാഹം പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രതി മെഹ്ൽ ചോക്‌സിക്ക് ആന്റിഗ്വ പൗരത്വം കിട്ടാനും മോദി സർക്കാർ കാണിച്ചു. രാജ്യത്തെ നിലവിലെ പ്രശ്നങ്ങളില്‍ മോദി സർക്കാർ അസത്യം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.അതേസമയം, പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ പ്രധാനമന്ത്രിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് തല്‍ക്കാലം ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നാണ് യോഗത്തില്‍ തീരുമാനമായത്. പ്രതിപക്ഷ നേതാക്കളില്‍ പലരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേണ്ടെന്ന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യം ആലോചിക്കാമെന്നാണ് തീരുമാനം.

Top