പ്രവാസികള്‍ പ്രതീക്ഷയില്‍; രാഹുല്‍ രണ്ട് ദിവസം യുഎഇയില്‍, ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കും

ദുബായ്: യുഎഇയിലെ പ്രവാസികളായ ഇന്ത്യക്കാര്‍ പ്രതീക്ഷയിലാണ്. ഇനി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് ദിവസം യുഎഇ സന്ദര്‍ശനത്തിനെത്തും. വരുന്ന വെള്ളി, ശനി ദിവസങ്ങളിലാണ് രാഹുല്‍ ഗാന്ധി ദുബായിലുണ്ടാകുക. രാഹുല്‍ ഗാന്ധിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. പ്രവാസികളുടെ പ്രശ്നങ്ങള്‍ അദ്ദേഹം യുഎഇയിലെ ഇന്ത്യക്കാരുമായി ചര്‍ച്ച ചെയ്യും.

യുഎഇയിലെ സാധാരണക്കാരായ പ്രവാസികളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ലേബര്‍ ക്യാംപില്‍ കഴിയുന്നവരുമായും ആശയവിനിമയം നടത്തുമെന്നും വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍ എന്നിവരുമായും അദ്ദേഹം സംവദിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചില യുഎഇ മന്ത്രിമാരെയും രാഹുല്‍ ഗാന്ധി കാണുന്നുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധി അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ സമാനമായ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 11ന് നടക്കുന്ന ഇന്തോ അറബ് കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ചീഫ് ഗസ്റ്റാണ് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിന വാര്‍ഷികം പ്രോഗ്രാമില്‍ ആഘോഷിക്കും. പരിപാടിയിലേക്ക് 11000 പേര്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കെഎംസിസി വഴിയും രജസ്ട്രേഷന്‍ നടക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 നാടന്‍ കലാകാരന്‍മാര്‍ അണിനിരക്കുന്ന പരിപാടിയുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുമ്പായിരിക്കും ഇവരുടെ പരിപാടികള്‍. 11ന് നാല് മണി മുതല്‍ എട്ട് മണിവരെയാണ് പരിപാടി.

Top