രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിക്ക് ഫ്‌ലൈയിങ് കിസ് കൊടുത്തെന്ന്; ബിജെപി എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മന്ത്രി സ്മൃതി ഇറാനിക്ക് ഫ്‌ലൈയിങ് കിസ് കൊടുത്തെന്ന് ആരോപണം. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി വനിതാ അംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തു നല്‍കി. മന്ത്രി ശോഭ കരന്ദജെയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ സംഘമാണ് സ്പീക്കറെ കണ്ടത്.

സഭയില്‍ സംസാരിക്കവെ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. ‘മിസ്റ്റര്‍ സ്പീക്കര്‍, ഞാനൊരു എതിര്‍പ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാള്‍ ഒരു മോശം അടയാളം കാണിച്ചു. പാര്‍ലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്‌ളൈയിങ് കിസ് നല്‍കാനാകൂ. ഇത്തരം മോശം പ്രവൃത്തി പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്’ എന്നായിരുന്നു അവരുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലും സ്മൃതി ഇറാനിയും സഭയില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ആയിരുന്നു രാഹുലിന്റെ വിമര്‍ശനങ്ങള്‍, ഭാരതമാതാവിനെ കൊല ചെയ്ത നിങ്ങള്‍ ദേശദ്രോഹിയാണെന്ന് രാഹുല്‍ പ്രസംഗത്തിനിടെ കുറ്റപ്പെടുത്തി.

Top