രാഹുലിനെതിരെ സ്മൃതി ഇറാനി വയനാട്ടില്‍..?!! ശക്തനായ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആര് എന്നതാണ് വോട്ടര്‍മാരില്‍ ജിജ്ഞാസയുണര്‍ത്തുന്ന ഒരു ചോദ്യം. ഇതുവരെ കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫ ഘടക കക്ഷികള്‍ക്കും ആയിരുന്നു ആകാംഷയെങ്കില്‍ ഇപ്പോഴത് എതിര്‍ ചേരികളിലേയ്ക്ക് മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത്.

നിലവില്‍ വയനാട് സീറ്റ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന്റെതാണ്. തുഷാര്‍ വെള്ളാപ്പള്ളി അവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ നിലവിലെ സ്ഥിതി മാറി മറിയുകയാണ്. വയനാട് സീറ്റ് ബിജെപിയ്ക്ക് വിട്ടുനല്‍കാമെന്ന് ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്. ഹാരുലിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുകയാണ് ബിജെപി ലക്ഷ്യം വയ്ക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനിയെ വയനാട്ടിലെത്തിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. സ്മൃതി ഇറാനി വയനാട്ടില്‍ അരിയപ്പെടുന്ന ആളല്ലെന്നും അതിനാല്‍ അറിയപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സുരേഷ് ഗോപിയെ രംഗത്തിറക്കണമെന്ന് വാദിക്കുന്നവരും ഉണ്ട്. എന്തായാലും ചൂടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം.

Top