കൊച്ചി : പ്രവാസിയായ യുവസംരംഭകനെ ഭീഷണിപെടുത്തി പണം തട്ടാൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ ശ്രമമെന്ന് ആരോപണം .പ്രവാസിയായ യുവാവ് കൊച്ചിയിൽ നിഷേപമിറക്കി വസ്തു വാങ്ങി അതിൽ ബിസിനസ് തുടങ്ങിയപ്പോൾ കോൺഗ്രസിന്റെ പേരിൽ പണം ആവശ്യപ്പെട്ടു എന്നാണ് പരാതി. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും കെ പി സി സിക്കും 40 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഭീക്ഷണിപെടുത്തുന്നു എന്നും ,കൊച്ചി മുൻ കൗൺസിലറും, യൂത്ത് കോൺഗ്രസ് നേതാവുമായ അഭിലാഷ് തോപ്പിലിനെതിരെ രാഹുൽ ഗാന്ധിക്കും, കെ പി സി സിക്കും പരാതി.
കൊച്ചിയിൽ EFRA മോട്ടോർസ് സ്ഥാപനം നടത്തുന്ന ബിജിൻ പിജെ ആണ് രാഹുൽ ഗാന്ധിക്കും സണ്ണി ജോസഫിന് എറണാകുളം ഡിസിസി പ്രസിഡന്റ മുഹമ്മദ് ഷിയാസിനും പ്രതിപക്ഷ നേതാവിനും അടക്കം പരാതി കൊടുത്തിരിക്കുന്നത് .
പ്രവാസിയായ ബിജിൻ വാങ്ങിയ വസ്തുവിൽ സെമിത്തേരി മാലന്യം, അറവ് മാലന്യം ഉൾപ്പടെ കുന്നുകൂടിയിരുന്നു . ആർക്കും ഉപയോഗശൂന്യമില്ലാതെ മാലന്യ കൂമ്പാരമായി കിടന്നിരുന്ന സ്ഥലത്ത് പുതിയ സംരഭം വഴി പ്രദേശത്ത് തൊഴിൽ ഇല്ലാത്തവർക്ക് ജോലി നൽകാനായി വസ്തു വാങ്ങിക്കുകയും നിലവിൽ ഉള്ള മതിൽ പൊളിച്ച് മാറ്റി പുതിയ മതിൽ കെട്ടി വിസർജ്യ മാലിന്യങ്ങളും, സെമിത്തേരി മാലിന്യങ്ങളും ഉൾപ്പടെ നീക്കം ചെയ്യാൻ പണി തുടങ്ങിയപ്പോൾ ആണ് അഭിലാഷ് തോപ്പിൽ ചില ആളുകളെ വിട്ട് ഭീഷണിപെടുത്തി പണം തട്ടാൻ നീക്കം നടത്തിയത്.
അഞ്ച് സെന്റ് സ്ഥലമോ അല്ലെങ്കിൽ രണ്ട് ഏക്കർ സ്ഥലത്തിന് ഇരുപതിനായിരം രൂപ നിരക്കിൽ 40 ലക്ഷം രൂപ വേണമെന്നാണ് അഭിലാഷിന്റെ ആളുകൾ ആവശ്യപ്പെട്ടത് എന്ന് പ്രവാസി ബിജിൻ പി ജെ പറയുന്നു. പണം കിട്ടാതെ ആയപ്പോൾ അഭിലാഷ് പ്രവാസിയായ ബിജിന് എതിരെ പത്ര വാർത്തകൾ നൽകുകയും, വീണ്ടും ചിലരെ വിട്ട് മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു എന്ന് ബിജിൻ പറയുന്നു.
പണം കിട്ടില്ല എന്ന് മനസിലായതോടെ അഭിലാഷ് പ്രവാസിക്ക് എതിരെ വിവിധയിടങ്ങളിൽ പരാതി നൽകി പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചു. ഇതിനെതിരെ ആണ് ബിജിൻ രാഹുൽ ഗാന്ധിക്കും കെ പി സി സി ക്കും പരാതി നൽകിയത്. കൂടാതെ മുഖ്യമന്ത്രിക്കും പരാതി നൽകി.
പരാതിയുടെ പൂർണ്ണ രൂപം താഴെ കൊടുത്തിരിക്കുന്നു.
വിഷയം : യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവും, ഇടക്കൊച്ചി മുൻ കൗൺസിലറുമായ അഭിലാഷ് തോപ്പിൽ കെ പി സി സി യുടെ പേരിലും, വീക്ഷണം പത്രത്തിന്റെ പേരും ദുരുപയോഗം ചെയ്ത് നടത്തുന്ന ഗുണ്ടാ പിരിവിനെ സംബന്ധിച്ച്
സർ,
ഞാൻ ഒരു ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നയാളും പ്രവാസിയുമാണ്. എന്റെ സ്ഥാപനത്തിൽ എൺപത് ജീവനക്കാർ ഉണ്ട്. ഞാൻ കഴിഞ്ഞ ഡിസംബർ മാസത്തിൽ ഒരു പ്രോപ്പർട്ടി വാങ്ങിക്കുകയും അതിൽ സെമിത്തെരി മാലിന്യങ്ങൾ, അറവ് മാലന്യങ്ങൾ, കക്കൂസ് മാലന്യങ്ങൾ അടക്കം ഈ നാട്ടിലുള്ള മുഴുവൻ മാലിന്യങ്ങളും ഈ പ്രോപ്പർട്ടിയിൽ നിഷേപിച്ച് വലിയ ദുർഘടവസ്ഥയിൽ ആയിരുന്നു. ഇതിന് പ്രകാരം ഹെൽത്ത് ഡിപ്പാർട്മെന്റിൽ പ്രദേശ നിവാസികളിൽ നിന്ന് പരാതി ലഭിക്കുകയും മേല്പറഞ്ഞ ഡിപ്പാർട്മെന്റ് നിർദ്ദേശിച്ച പ്രകാരം കഴിഞ്ഞ മാസം നിലവിൽ ഉണ്ടായിരുന്ന മതിൽ പൊളിച്ച് മാറ്റി നിലവിൽ ഉണ്ടായിരുന്ന മതിലിനെക്കാൾ ഉയരത്തിൽ മതിൽ പണിയുകയും, അതിനുള്ളിൽ ഉള്ള മാലന്യങ്ങൾ നികത്തി വൃത്തിയാക്കാനും ശ്രമിച്ചപ്പോൾ അതിനെതിരെ ഇടക്കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവും, മുൻ കൗൺസിലറുമായ അഭിലാഷ് തോപ്പിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക പ്രവർത്തകർ എന്ന വ്യാജേന ചില ഗുണ്ടകളെ എന്റെ അടുത്തേക്ക് അയച്ച് മതിൽ പണിയണമെങ്കിൽ അതിൽ അഞ്ച് സെന്റ് സ്ഥലം അഭിലാഷിന് സൗജന്യമായി നൽകണമെന്നും, അല്ലെങ്കിൽ ആകെ ഉള്ള രണ്ടേക്കർ സ്ഥലത്തിന് സെന്റിന് 20000 രൂപ കണക്കിൽ രണ്ട് ഏക്കറിന് 40,00000/- രൂപ (നാൽപത് ലക്ഷം രൂപ) നൽകണമെന്നും അല്ലാത്ത പക്ഷം ഇവിടെ യാതൊരു വിധ പദ്ധതികളും നടപ്പാക്കാൻ അഭിലാഷും, യൂത്ത് കോൺഗ്രസ് പ്രസ്ഥാനവും സമ്മതിക്കില്ല എന്ന് ഇവർ പറഞ്ഞു.
എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഒരു തുകയും ഡി സി സി ക്കും കെ പി സി സി ക്കും ഒരു ഫണ്ടും നൽകണമെന്നും, കൂടാതെ ഞങ്ങൾ പ്രാദേശിക നേതൃത്വത്തിന് ഒരു തുകയും കൂട്ടി 40 ലക്ഷം രൂപ. ഇതെല്ലാം അഭിലാഷിന്റെ കൈയിൽ കൊടുത്താൽ മതി എന്നും അഭിലാഷിനെ ആണ് പാർട്ടി പിരിവിന് ചുമതല പെടുത്തിയിരുന്നത് എന്നും ഇവർ പറഞ്ഞു. 40 ലക്ഷം രൂപയാണ് വേണ്ടതെന്നും അത് ക്യാഷ് ആയി നൽകമെന്നും, അത് ഇല്ലായെങ്കിൽ അഭിലാഷ് തോപ്പിൽ ന്റെ പേരിൽ അഞ്ച് സെന്റ് സ്ഥലം നൽകണമെന്നും അല്ലാത്ത പക്ഷം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഇവർ ഭീഷണി പെടുത്തി.
പണം ലഭിക്കാതെ വന്നതോടെ പ്രവാസിയായ എനിക്ക് എതിരെ അഭിലാഷ് വിവിധ മാധ്യമങ്ങളെ സമീപിച്ച് വ്യാജ വാർത്ത പ്രസധികരിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ചില ആളുകളെ വച്ച് ഭീഷണി പെടുത്തി എന്റെ കൈയിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുകയാണ്.
അഭിലാഷ് തോപ്പിൽ കൊച്ചിയിൽ ഉള്ള വിവിധ സീ ഫുഡ്സ് ഫാക്ടറികളിൽ നിന്നും, ഫ്ലാറ്റുകളിൽ നിന്നും എല്ലാ ആഴ്ചയിലും ഗുണ്ടാ പിരിവ് മേടിക്കുന്നതായി തെളിവുകൾ ഉണ്ട്. പ്രവാസിയായ ഞാൻ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പിരിവും, സഹായങ്ങളും നൽകുന്ന വ്യക്തിയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളുമായും, പ്രത്യേകിച്ച് കോൺഗ്രസ്സ് പ്രസ്ഥാനവുമായി നല്ല ഹൃദയ ബന്ധം പുലർത്തുന്ന ആളുമാണ്. എന്റെ കുടുംബം കോൺഗ്രസ് പ്രസ്ഥാനത്തിൽ ഉള്ളവർ ആണ്. യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ മറ പിടിച്ച് ഇടകൊച്ചിയിലെ കോൺഗ്രസ്സ് – യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത, മയക്ക് മരുന്ന്, എം ഡി എം എ ഉൾപ്പടെ ഉപയോഗിക്കുകയും, വില്പന നടത്തുകയും ചെയ്യുന്ന ലഹരി മാഫിയകളെ ഉപയോഗിച്ച് പ്രവാസിയായ എന്നെ മാത്രം ടാർഗറ്റ് ചെയ്ത്, എനിക്ക് എതിരെ അഭിലാഷ് തോപ്പിൽ രംഗത്ത് എത്തിയിരിക്കുന്നത്.40 ലക്ഷം രൂപ തന്നെ മതിയാകു എന്നാണ് അഭിലാഷ് തോപ്പിലിന്റെ ഗുണ്ടകളുടെ നിലപാട്.
എന്റെ സ്ഥാപനത്തിൽ ഉള്ള 80 ജീവനക്കാർ അവരുടെ കുടുംബങ്ങൾ കഴിയുന്നത് ഞാൻ നൽകുന്ന വേതനത്തിൽ ആണ്. പൊതു തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടിയെ എതിരാളികൾക്ക് അടിക്കാൻ ഉള്ള വടി ആയി ഈ വിഷയത്തെ ഉപയോഗിക്കാൻ എനിക്ക് ആഗ്രഹം ഇല്ലാത്തത് കൊണ്ട് ആണ് കോൺഗ്രസ്സ് നേതൃത്വത്തിന് പരാതി നൽകുന്നത്.
അഭിലാഷിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി, വീക്ഷണം പത്രത്തിന്റെ പ്രാദേശിക ഫോട്ടോഗ്രാഫർ എന്ന നിലയിൽ വീക്ഷണം പത്രത്തിന്റെ പേര് പലയിടത്തും ദുരുപയോഗം ചെയ്തും, കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ മറ പിടിച്ചും കൊച്ചിയിലെ ഫ്ലാറ്റ്, സീ ഫുഡ് ഫാക്റ്ററി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തുന്ന ഈ ഗുണ്ടാ പിരിവുകൾക്ക് എതിരെ പാർട്ടി കർശന നടപടി എടുക്കണമെന്ന് വളരെ തഴമയോടെ അപേഷിക്കുന്നു.
വിശ്വസ്ഥതയോടെ
Bijin P J , EFRA Motors
Edakochi -Cell : +91 97451 00310










