രാജിക്ക് ശേഷം എന്ത്? മറുപടിയുമായി രാഹുല്‍ ഗാന്ധി; പോരാട്ടം തുടരുമെന്നും ഇത് ആസ്വദിക്കുന്നെന്നും രാഹുല്‍

കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി എന്ത് ചെയ്യാനാണ് പദ്ധതിയിടുന്നതെന്നത് എല്ലാവരുടേയും മനസിലുള്ള ചോദ്യമാണ്. എന്നാല്‍ ഇതിനുള്ള മറുപടിയും രാഹുല്‍ തന്നെ നല്‍കിയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ അഞ്ച് വര്‍ഷം പോരാടിയതിന്റെ പത്ത് മടങ്ങ് ശക്തിയില്‍ തുടര്‍ന്നും താന്‍ പോരാടും എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരായതിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. താന്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ താന്‍ പോരാട്ടത്തെ ആസ്വദിക്കുകയാണ് എന്നും മാധ്യമ പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യയശാസ്ത്രത്തിനു വേണ്ടിയുള്ള യുദ്ധമാണ് ഇത്. ഞാന്‍ പാവപ്പെട്ടവരുടെ കൂടെയാണ് നില്‍ക്കുന്നത്. തനിക്കെതിരെ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പോരാട്ടത്തെ ഞാന്‍ ആസ്വദിക്കുന്നു. ഈ പോരാട്ടം തുടരും. കഴിഞ്ഞ അഞ്ച് വര്‍ഷം പോരാടിയതിനേക്കാള്‍ പത്ത് മടങ്ങ് ശക്തിയില്‍ തുടര്‍ന്നും താന്‍ പോരാടും എന്നുമാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ആര്‍എസിഎസിനെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം നല്‍കി. ഗൗരി ലങ്കേഷ് വധവുമായി ആര്‍എസ്എസ്, ബിജെപിയുമായി ബന്ധപ്പെടുത്തി സംസാരിച്ചതിനെ എതിരെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ക്ക് എതിരെ സംസാരിക്കുന്നവരെ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്നു എന്നുമാണ് ഗൗരി ലങ്കേഷ് വധത്തിനു ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞത്.

Top