രാഹുല്‍ വയനാട്ടില്‍ മത്സരിക്കണം; പ്രവര്‍ത്തക സമിതിയില്‍ ആവശ്യം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി

ഹൈദരാബാദ്: അടുത്തതവണയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഹൈദരാബാദില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ രണ്ടാം ദിനം വിശാല പ്രവര്‍ത്തക സമിതിയിലാണ് കൊടിക്കുന്നില്‍ നിലപാട് അറിയിച്ചത്. 2019ല്‍ 19 സീറ്റ് കിട്ടാന്‍ കാരണം രാഹുലിന്റെ സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് മഹാറാലി ഇന്ന് വൈകീട്ട് നടക്കും.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തന്നെ മത്സരിക്കണമെന്ന് കൊടിക്കുന്നില്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എം.പിമാരെ നല്‍കിയ സംസ്ഥാനം കേരളമാണ്. ഇതിനു കാരണം രാഹുല്‍ വയനാട്ടില്‍ മത്സരിച്ചതാണെന്നും മാത്രമല്ല, ഭാരത് ജോഡോ യാത്രയ്ക്കും രാഹുലിനെതിരെയുളള കേസിലും കേരളം വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top