കെപിസിസി പട്ടിക അംഗീകരിക്കില്ലെന്ന് …എതിർപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കെപിസിസി പുനസംഘടനാ പട്ടികയിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത എ,ഐ ഗ്രൂപ്പുകൾക്ക് താക്കീതുമായി ഹൈക്കമാൻഡ്. സമവായം ഉണ്ടായില്ലെങ്കിൽ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യം കെപിസിസി പ്രസിഡന്‍റ് എം.എം. ഹസനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

യുവാക്കൾക്കും സ്ത്രീകൾക്കും പട്ടികയിൽ സംവരണം നൽകാത്തതിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് സമിതിയെ അതൃപ്തി അറിയിച്ചതായാണ് വിവരം. പട്ടിക തയാറാക്കുന്നതിൽ എംപിമാരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തണമെന്നും നേതാക്കൾ കേരളത്തിന്‍റെ ചുമതലയുള്ള മുകുൾ വാസ്നികുമായി ചർച്ച നടത്തി തീരുമാനമെടുക്കണമെന്നും രാഹുൽ നിർദേശം നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top