രാജി തീരുമാനവുമായി രാഹുല്‍..!! തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഇനി ആര് നയിക്കും..?

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടപുഴകിയ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ ഇനി ആര് കരകയറ്റും എന്ന ചോദ്യമാണ് രാജ്യത്ത് ഉയരുന്നത്. വലിയ പ്രതീക്ഷയുണര്‍ത്തിയ രാഹുല്‍ ഗാന്ധി വെറും ശബ്ദ കോലാഹലം മാത്രമായി മാറിയ ചിത്രമാണ് മുന്നിലുള്ളത്. നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യും. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിസന്നദ്ധത വീണ്ടും അറിയിക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സോണിയ ഗാന്ധി കൂടികാഴ്ച നടത്തിയിരുന്നു. കനത്ത തിരിച്ചടിയുണ്ടായതോടെ ഉത്തര്‍പ്രദേശ് പി.സി.സി അധ്യക്ഷന്‍ രാജ്ബബ്ബാര്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കേന്ദ്രനേതൃത്വത്തിന് ബബ്ബാര്‍ രാജിക്കത്ത് അയച്ചുവെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേവലം 52 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശിലും പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. ദീര്‍ഘകാലമായി കൈവശം വെച്ചിരുന്ന അമേത്തി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുക കൂടി ചെയ്തതതോടെ പാര്‍ട്ടി കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.

Top