പ്രധാനമന്ത്രിയെ തടഞ്ഞത് അപായപ്പെടുത്താൻ!!പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികൾ. കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിച്ച അന്വേഷണം മരവിപ്പിച്ചു

ന്യൂഡൽഹി:പഞ്ചാബിൽ പ്രധാനമന്ത്രിയെ തടഞ്ഞത് അപായപ്പെടുത്താൻ എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് പ്രധാനമന്ത്രിയെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയതിനു പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികൾ.സുരക്ഷാ വീഴ്ച്ചയിൽ കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിച്ച അന്വേഷണം സുപ്രീം കോടതി മരവിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്നതിന്റെ തെളിവുകൾ പുറത്ത് വന്നു . ഖാലിസ്ഥാൻ തീവ്രവാദികളാണ് പ്രധാനമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നിൽ എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയെ വധിക്കുക എന്നതായിരുന്നു തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നത്.

പ്രധാനമന്ത്രി തന്റെ വാഹനത്തിൽ യാത്ര തിരിക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം തന്നെ കുറേയധികം ആളുകൾ ട്രാക്ടറുകളും മറ്റുമായി വരുന്നതാണ് അടുത്ത ദൃശ്യം. തുടർന്ന് വലിയ ആൾക്കൂട്ടം നിറയെ വാഹനങ്ങളും ട്രാക്ടറുകളും മറ്റുമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടയും. വാഹനത്തിൽ നിന്ന് പ്രധാനമന്ത്രി ഇറങ്ങുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് ഓടിപ്പോകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

പ്രധാനമന്ത്രിയും ഇവർക്ക് പിന്നാലെ രക്ഷപെടാനെന്ന പോലെ ഓടുന്നു. ഇതോടെ ആളുകൾ വടിയും ആയുധങ്ങളും എടുത്ത് പ്രധാനമന്ത്രിയെ വളയുന്നു. പ്രധാനമന്ത്രിയെ വധിക്കുമെന്ന സൂചന നൽകി രക്തം തളം കെട്ടി നിൽക്കുന്ന ഒരു ദൃശ്യവും അവസാനം കാണാനാകും. ഈ ആനിമേഷൻ വീഡിയോയിൽ കാണിക്കുന്നത് പോലെ പാലത്തിൽ വച്ച് തന്നെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിർത്തിയിടേണ്ടി വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയിൽ കേന്ദ്രവും പഞ്ചാബ് സർക്കാരും പ്രഖ്യാപിച്ച അന്വേഷണം സുപ്രീംകോടതി മരവിപ്പിച്ചു. പ്രധാനമന്ത്രിയുടെ യാത്രാ വിവരങ്ങൾ സംരക്ഷിച്ചുവെക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സുപ്രിംകോടതി ചുമതലപ്പെടുത്തി. സുരക്ഷാ വീഴ്ചയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനമെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് നല്‍കിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വഴിയിൽ പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞിട്ടും പഞ്ചാബ് പൊലീസ് വിവരങ്ങള്‍ കൈമാറിയില്ലെന്ന് ഹരജി പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. രാജ്യത്തിന് നാണക്കേടുണ്ടായ സംഭവമായതിനാൽ എൻ.ഐ.എ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

നടന്നത് ചെറിയ കാര്യമല്ലെന്ന് സമ്മതിച്ച പഞ്ചാബ് സ‍‍ര്‍ക്കാര്‍, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയാൽ സഹകരിക്കുമെന്ന് വ്യക്തമാക്കി. ഹരജിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രധാനമന്ത്രിയുട യാത്രാ വിവരങ്ങൾ ശേഖരിക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ ചുമതലപ്പെടുത്തി.

ഡി.ജി.പിയും എൻ.ഐ.എയും രേഖകൾ ശേഖരിക്കാൻ സഹായിക്കണം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ രജിസ്ട്രാർ ജനറലിന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിർദേശം നല്‍കി. പഞ്ചാബ് പൊലീസ് ഹൈക്കോടതിയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. സുരക്ഷാ വീഴ്ചയില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തിങ്കളാഴ്ച കോടതി തീരുമാനിക്കും. അതുവരെ കേന്ദ്രവും സംസ്ഥാനവും നടത്തുന്ന അന്വേഷണം മരവിപ്പിക്കാനും കോടതി നിർദേശം നൽകി.

സുരക്ഷാ ഏജൻസികൾ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖാലിസ്ഥാൻ തീവ്രവാദികൾ പല സാഹചര്യങ്ങളിലും പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്. സുരക്ഷാവീഴ്‌ച്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ അക്രമികൾക്ക് പോലീസ് സഞ്ചരിക്കുന്ന വഴിയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെന്നും, പഞ്ചാബ് പോലീസിലെ ഉദ്യോഗസ്ഥർ തന്നെ ഈ വിവരം അക്രമികൾക്ക് ചോർത്തി നൽകിയെന്നുമുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രിക്ക് നേരെയുണ്ടായത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് രജിസ്ട്രാർ ജനറൽ തെളിവുകൾ സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Top