സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെന്ന് മോദി.കിടിലന്‍ മറുപടിയുമായി രാഹുല്‍. നരേന്ദ്ര മോദിയുടെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനത്തില്‍ ഞെട്ടി രാഷ്ട്രീയ ലോകം

ദില്ലി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് നിർത്താൻ ആലോചിക്കുന്നത്.നരേന്ദ്ര മോദിയുടെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനത്തില്‍ ഞെട്ടി രാഷ്ട്രീയ ലോകം. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മോദി ഉപേക്ഷിക്കുമെന്ന വാദവും ശക്തമായിരിക്കുകയാണ്. ഞായറാഴ്ച്ച ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മോദി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല, മറിച്ച് വിദ്വേഷമാണ് മോദി അവസാനിപ്പിക്കേണ്ടതെന്ന കിടിലന്‍ മറുപടിയാണ് രാഹുല്‍ നല്‍കിയത്.


അതേസമയം ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച്ച മുതല്‍ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുവെന്നാണ് മോദി ട്വീറ്റില്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് താല്‍ക്കാലികമായിരിക്കുമെന്ന് സൂചനയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹം ഇത്തരമൊരു പ്രഖ്യാപനം എന്തുകൊണ്ട് നടത്തി എന്ന് വ്യക്തമല്ല. നിലവില്‍ ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരനാണ് നരേന്ദ്ര മോദി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്കില്‍ നാലരക്കോടി ആളുകളാണ് മോദിയെ പിന്തുടരുന്നത്. അതേസമയം മോദിയുടെ പ്രഖ്യാപനം അറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ. ഇതിന്റെ കാരണമെന്താണ് നിരവധി പേര്‍ ചോദിക്കുന്നത്. ഇതിനിടെ മോദിയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്റര്‍ യൂസര്‍മാര്‍ രംഗത്തെത്തി. ദില്ലി കലാപത്തില്‍ നിന്ന് വഴിതിരിച്ച് വിടാനുള്ള മോദിയുടെ ശ്രമമാണ് ഇതെന്നാണ് ഒരാളുടെ വിമര്‍ശനം. ദയവായി രാജി വെച്ച് പുറത്തുപോകൂ എന്നും വിമര്‍ശനമുണ്ട്. അതേസമയം മോദി തീരുമാനം മാറ്റണമെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി സംസാരിക്കാനുള്ള മാര്‍ഗമാണ് ഇല്ലാതാവുന്നതെന്ന് ഒരാള്‍ കുറിച്ചു.

Top