ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്ന് മുരളീധരന്‍

കൊച്ചി:ശശി തരൂരിന്റെ മോഡി അനുകൂല പ്രസ്താവനയ്‌ക്കെതിരെ കെ.മുരളീധരന്‍. ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മോഡിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാം. തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഒരു കാരണവശാലും മോദിയെ സ്തുതിക്കാനോ തെറ്റുകള്‍ മൂടിവെക്കാനോ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസിന്‍റെ ചെലവില്‍ മോദിയെ സ്‌തുതിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ എം പിയുടെ മോദി അനുകൂല പ്രസ്‌താവനയാണ് മുരളീധരനെ ചൊടിപ്പിച്ചത്.

കോണ്‍ഗ്രസ് ആരുടേയും കുടുംബ സ്വത്തല്ല. പാര്‍ട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവര്‍ക്ക് പുറത്ത് പോകാം. താന്‍ കുറച്ച്‌ കാലം പാര്‍ട്ടിക്ക് പുറത്ത് പോയി തിരിച്ച്‌ വന്നയാളാണ്. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ. ഈ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍റെ പരിഹാസം. കേരളത്തില്‍ നിന്നുമുള്ള ഇരുപത് എംപിമാരും മോദി വിരുദ്ധ പ്രസ്‌താവന നടത്താന്‍ ബാധ്യസ്ഥരാണ്. യുഡിഎഫ് തോറ്റ ആലപ്പുഴയില്‍ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചത്. തരൂരിന് മാത്രം ഇതില്‍ നിന്നും മാറി നില്‍ക്കാന്‍ ആകില്ല. ഇനി കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയുന്നത് കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തരൂരിനെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ല. വട്ടിയൂര്‍ക്കാവില്‍ അദ്ദേഹം എത്തിയില്ലെങ്കിലും കോണ്‍ഗ്രസ് വിജയിക്കും. മോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന ആളായിരുന്നു തരൂര്‍. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയില്ല. നിലവിലെ വിവാദം വരുന്ന ഉപതെരഞ്ഞെടുപ്പിനെയൊന്നും ബാധിക്കില്ല.തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു.

Top