മധ്യപ്രദേശില്‍ ബിജെപി അടിത്തറ ഇളകുന്നു !!! കര്‍ഷകരുടെ വോട്ട് കോണ്‍ഗ്രസിന് തുണ

മധ്യപ്രദേശ്: ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മധ്യപ്രദേശില്‍ മത്സരത്തിന് ഇത്തവണ കടുപ്പമേറും. മധ്യപ്രദേശില്‍ വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് കച്ച കെട്ടിയിറങ്ങിയത് മധ്യപ്രദേശിലെ ബിജെപിയെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഈ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്നത് കൊണ്ട് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നേ നടന്ന സര്‍വ്വേകളുടെ ഫലങ്ങള്‍ അനുസരിച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പതിനാല് സര്‍വ്വേകളില്‍ ഏഴെണ്ണത്തില്‍ ബിജെപിയും ഏഴെണ്ണത്തില്‍ കോണ്‍ഗ്രസും അധികാരത്തിലെത്തുമെന്നുമാണ് ഫലങ്ങള്‍. അതുകൊണ്ട് തന്നെയാകണം ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയാധ്യക്ഷന്‍ അമിത് ഷായും രംഗത്തിറങ്ങിയത്. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായ ജോതിരാഥിത്യ സിന്ധ്യയെ മുന്‍നിര്‍ത്തി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ശക്തമായ മത്സരം പ്രചാരണത്തിലും ബിജെപിക്ക് നല്‍കുന്നുണ്ട്.
2003 മുതല്‍ മധ്യപ്രദേശില്‍ ബ്രാഹ്മണരുടെയും രജപുത്രരുടെയും മറ്റ് മുന്നോക്ക സമുദായക്കാരുടെയും വോട്ടിന്റെ ബലത്തിലാണ് ബിജെപി ഭരണം നിലനിര്‍ത്തി പോന്നിരുന്നത്. ഇത് മനസിലാക്കി രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ബിജെപിയുടെ അതേ നാണയത്തിലാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്. മൃദു ഹിന്ദുത്വ സമീപനമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസും സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വാര്‍ത്തയായതും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിജയമാണ്. ഇതോടെ ഒരു വിഭാഗം മുന്നോക്ക സമുദായക്കാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചുവടുമാറി. പിന്നീട് ആകെ ബിജെപിക്ക് തുണയാകുന്നത് ഒബിസി വോട്ടുകളാണ്. അത് പിടിച്ചെടുക്കാനായി ഒബിസി വിഭാഗത്തില്‍ നിന്നുള്ള ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും ബിജെപിക്ക് വില്ലനായി മുന്നില്‍ വരുന്നത് കര്‍ഷകരുടെ വോട്ടാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഏറ്റവും കൂടുതല്‍ ബാധിച്ചത് കര്‍ഷകരെയാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇത് മാത്രമല്ല, മന്ദ്‌സോറില്‍ നടന്ന കര്‍ഷക സമരവും തുടര്‍ന്ന് അവിടെയുണ്ടായ വെടിവെപ്പും അഞ്ചുപേരുടെ മരണവും ബിജെപിക്ക് തിരിച്ചടിയായേക്കും. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്‌തേക്കും.

Top