ബീഫ് തിന്നുന്നവര്‍ക്കെല്ലാം അയാളുടെ ഗതി വരുമെന്നും ദാദ്രി കൊലപാതകം തുടക്കം മാത്രമെന്നും വിഎച്ച്പി നേതാവ് സാധ്വി

ന്യൂഡല്‍ഹി: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരാളെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. പശുവിറച്ചി കഴിക്കുന്ന എല്ലാവരും ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഇഹ്‌ലാഖിന്റെ വിധി അര്‍ഹിക്കുന്നതായി സാധ്വി പ്രാചി പറഞ്ഞു. ദാദ്രി കൊലപാതകത്തെ ന്യായീകരിച്ച് വിവാദ പ്രസ്താവനയുമായാണ് സാധ്വി രംഗത്തെത്തിയിരിക്കുന്നത്. ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയത് വെറും തുടക്കം മാത്രം. ഗോമാതാവിനെ തൊട്ടാല്‍ ഇനിയും രക്തം വീഴുമെന്നാണ് തീപ്പൊരി നേതാവിന്റെ പ്രസ്താവന. എന്നാല്‍, ഹിന്ദുക്കള്‍ ബീഫ് എന്ന കാരണം പറഞ്ഞ് മുസ്ലീമിനെ കൊന്നൊടുക്കുകയാണെന്ന അഭിപ്രായം ശരിയല്ലെന്നും ഇവര്‍ പറഞ്ഞു.
അയാള്‍ അര്‍ഹിച്ച ശിക്ഷ സാജിദ തന്റെ അച്ഛനെ തിരിച്ചു തരൂ എന്നു കരഞ്ഞു പറയുമ്പോള്‍ ബിജെപി നേതാവ് പറഞ്ഞതിങ്ങനെ. അയാള്‍ അര്‍ഹിച്ച ശിക്ഷയാണത്. ബീഫ് കഴിക്കുന്നവര്‍ക്കെല്ലാം ഈ ഗതി തന്നെ വരുമെന്നാണ് ബിജെപി നേതാവ് സാധ്വി പ്രാച്ചി പറയുന്നത്.

Top