മോഹന്‍ലാലിന്റെ വിസ്മയ മാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം; മൂന്നാഴ്ച്ച നിന്ന പോസിറ്റിവിറ്റിക്ക് പിന്നില്‍ കാരണം ഇതോ?

തിരുവനന്തപുരം: മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ നടന്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. കേന്ദ്ര ഗവണ്‍മെന്റിന്റെ മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്മെന്റ് ആന്‍ഡ് ഐന്റര്‍പ്പണര്‍ഷിപ് സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായി രാജ്യത്തെ പത്ത് സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്സലന്‍സായി തിരഞ്ഞെടുത്തതില്‍ കേരളത്തില്‍നിന്ന് വിസ്മയാസ് മാക്സും ഉള്‍പ്പെട്ടു. ഒരുവര്‍ഷം നീണ്ടുനിന്ന തിരഞ്ഞെടുക്കല്‍ പക്രിയയിലൂടെയാണ് രാജ്യത്തെ മികച്ച പത്തുസ്ഥാപനങ്ങളില്‍ വിസ്മയാസ് മാക്സ് നാലാംസ്ഥാനത്തെത്തിയത്.

മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നില്‍ ഒരു വിധത്തിലുള്ള രാഷ്ട്രീയ ലക്ഷ്യവുമില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ തിരുവനന്തപുരത്ത് അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയൊക്കെയും അദ്ദേഹം നിഷേധിച്ചിരുന്നു. കൂടിക്കാഴ്ച്ച നടന്ന് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ കൂടിക്കാഴ്ച്ചയെപ്പറ്റി തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. മോദിയെ കണ്ടപ്പോള്‍ ലഭിച്ച പോസിറ്റിവിറ്റി ഇപ്പോളും കൂടെയുണ്ടെന്നാണ് ബ്ലോഗില്‍ പറഞ്ഞത്. അതിന് പിന്നാലെ മോഹന്‍ലാലിന്റെ സ്ഥാപനത്തെ തേടി അംഗീകാരം എത്തുന്നത് വിവാദങ്ങള്‍ ഉയര്‍ത്തുകയാണ്.

Top