നരേന്ദ്ര മോദിക്ക് വെല്ലുവിളിയില്ല..ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടും.ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രവുമായി ബിജെപി

ന്യുഡൽഹി :2019- ലെ തിരെഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെല്ലുവിളിയില്ല .മോദിയുടെ പ്രഭാവത്തെ മറികടക്കാൻ പ്രതിപക്ഷനിര അപ്രസക്തമാണ് .2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങി കഴിഞ്ഞു.വരുന്ന ഇലക്ഷനിലും ബിജെപി തനിയെ ഭുരിപക്ഷം നേടും എന്നതാണ് നേതൃത്വം നടത്തിയ സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .പ്രതിപക്ഷത്തുനിന്നും മോദിയെ നേരിടാൻ ശക്തനായ ഒരു നേതാവില്ല എന്നതും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസ് നിർജീവമാണെന്നതും ബിജെപിയുടെ വിജയത്തിന് ആക്കം കൂട്ടും .കോൺഗ്രസിന് കഴിഞ്ഞ തവണ നേടിയ സീറ്റിൽ നിന്നും അധികമായി 20 സീറ്റുകൾ വരെ നേടുവാനേ കഴിയൂ എന്നും വിലയിരുത്തപ്പെടുന്നു .എന്നാൽ കേരളത്തിൽ കോൺഗ്രസിന്റെ സീറ്റ് ഒന്നോ രണ്ടിലോ ഒതുങ്ങുമെന്നും സൂചനയുണ്ട് .എങ്കിലും കഴിഞ്ഞ തവണത്തെ പോലെയല്ല ഇത്തവണ വമ്പന്‍ പ്രതിപക്ഷ ഐക്യത്തെ നേരിടാനുള്ള തന്ത്രങ്ങളുമായിട്ടാണ് ബിജെപി ഇറങ്ങുന്നത്. ഉത്തര്‍പ്രദേശ് ലക്ഷ്യമിട്ടാണ് തന്ത്രങ്ങള്‍ ഒരുക്കുന്നത്. അതേസമയം ദക്ഷിണേന്ത്യയില്‍ നിന്ന് സീറ്റുകള്‍ വര്‍ധിക്കണമെന്ന നിര്‍ദേശവും അമിത് ഷാ ബിജെപി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.MODI PALASTHINE

2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെല്ലുവിളികളില്ലെന്ന് രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. എന്‍ഡിഎയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന സൂചനയാണ് പാസ്വാന്‍ നല്‍കുന്നത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കങ്ങള്‍ നടത്തുന്നതായിരിക്കും അവര്‍ക്ക് നല്ലതെന്നായിരുന്നു പാസ്വാന്റെ പരിഹാസം. കോണ്‍ഗ്രസിനെ പോലുള്ളവര്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മികവ് പുലര്‍ത്തിയെന്നും പാസ്വാന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അമിത് ഷാ നടപ്പിലാക്കിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളായിരിക്കും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുക. മോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണ ശൈലിയാണിത്. അതേസമയം യുപിയില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നു എന്ന തോന്നല്‍ കൊണ്ടാണ് ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറായിരിക്കുന്നത്. പക്ഷേ അപ്പോഴും പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്.

യോഗി ഭരിച്ച് ഒരുവിധമാക്കി കൊണ്ടിരിക്കുകയാണ് ഉത്തര്‍പ്രദേശ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇതേ നില തുടര്‍ന്നാല്‍ ബിജെപിക്ക് 20 സീറ്റ് പോലും ലഭിക്കില്ല. അതുകൊണ്ടാണ് യുപി എന്‍ഡിഎയ്ക്ക് നിര്‍ണായകമായിരിക്കുന്നത്. ഇവിടെ ചെറുപാര്‍ട്ടികളാണ് ബിജെപിക്ക് പ്രതിസന്ധി. നിഷാദ് പാര്‍ട്ടി, അപ്‌നാ ദള്‍, എഐഎംഐഎം എന്നീ പാര്‍ട്ടികള്‍ നിര്‍ണായക സ്വാധീനമുള്ളവരല്ല. എന്നാല്‍ ഫലത്തെ സ്വാധീനിക്കാന്‍ ഇവര്‍ക്കാകും. ഇവരെ ഒപ്പം കൂട്ടാന്‍ ബിജെപി തയ്യാറാവില്ല.

ചെറുപാര്‍ട്ടികള്‍ ബിജെപിക്കൊപ്പം ചേരില്ലെന്ന് ഉറപ്പായതോടെ നേട്ടം കോണ്‍ഗ്രസിന് ലഭിക്കും. നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, എന്നിവര്‍ എസ്പി-ബിഎസ്പി സഖ്യത്തിനൊപ്പമാണ്. ഇത് യുപിഎയ്ക്ക് ഗുണകരമാണ്. ബിജെപി ലക്ഷ്യമിടുന്നത് പരമാവധി സീറ്റുകള്‍ യുപിയില്‍ നിന്ന് നേടണമെന്നാണ്. അതുകൊണ്ടാണ് കൂടുതല്‍ പാര്‍ട്ടികളെ കൊണ്ടുവരാന്‍ ബിജെപി മടിക്കുന്നത്. പക്ഷേ കഴിഞ്ഞ തവണത്തെ മാന്ത്രിക സംഖ്യ കിട്ടുമോ എന്ന് ഇപ്പോഴും ബിജെപിക്ക് ഉറപ്പില്ല. അതേസമയം യുപിയില്‍ എന്‍ഡിഎയുടെ ഭാഗമായ സുഹല്‍ദേവ് പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടെയുണ്ടാവുമോ എന്നും വ്യക്തമല്ല.Rahul-Modi

ദക്ഷിണേന്ത്യയിലാണ് ബിജെപി അടുത്ത നീക്കം നടത്തുന്നത്. കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വന്‍ കുതിപ്പ് നടത്തുമെന്നാണ് ബിജെപി പ്രവചിക്കുന്നത്. ഇനി ലക്ഷ്യം തമിഴ്‌നാടാണ്. തെലങ്കാനയില്‍ ടിആര്‍എസ് എന്‍ഡിഎയുടെ ഭാഗമാകുമെന്ന ഉറപ്പും മോദിക്ക് ലഭിച്ചിട്ടുണ്ട്. തമിഴകത്ത് തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വേണമെന്നാണ് ബിജെപി കരുതുന്നത്. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാനാണ് സാധ്യത. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തമിഴകത്ത് അണ്ണാ ഡിഎംകെയ്ക്ക് കാലിടറും എന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഎംകെയെ ചാക്കിട്ട് പിടിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. സ്റ്റാലിനുമായും അഴഗിരിയുമായും പ്രത്യേകം ചര്‍ച്ച നടത്തുമെന്നാണ് ബിജെപി പറയുന്നത്. കരുണാനിധിയുടെ മെമ്മോറിയല്‍ യോഗത്തില്‍ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഇതില്‍ സഖ്യം സംബന്ധിച്ച ചര്‍ച്ചയുണ്ടാവും. അതേസമയം സ്റ്റാലിനേക്കാള്‍ കൂടുതല്‍ അഴഗിരിയെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.

ഉത്തരേന്ത്യ മാത്രമല്ല ബിജെപിയെന്ന് നരേന്ദ്ര മോദി തന്നെ പറയുന്നു. പക്ഷേ ചെറിയൊരു ആശങ്കയാണ് ദക്ഷിണേന്ത്യയെ കൂടെ നിര്‍ത്തണമെന്നതിന് പിന്നില്‍. തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടിരിക്കുകയാണ്. ശിവസേന ഇടഞ്ഞ് നില്‍ക്കുകയാണ്. അതുകൊണ്ട് പ്രമുഖ കക്ഷികള്‍ കൂടെയുണ്ടാവേണ്ടത് ബിജെപിക്ക് അത്യാവശ്യം. 2014 ബിജെപി ഒരു സീറ്റാണ് തമിഴകത്ത് നിന്ന് നേടിയത്. 22.22 ലക്ഷം വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. കോണ്‍ഗ്രസിനേക്കാള്‍ കൂടുതലായിരുന്നു ഇത്. പിന്നീട് ഇത് ഘട്ടം ഘട്ടമായി കുറയുകയായിരുന്നു.

മോദിയെ നേര്‍ക്കുനേര്‍ നിന്ന് നേരിടാന്‍ തന്നെയാണ് അഖിലേഷ് യാദവും മായാവതിയും തീരുമാനിച്ചിരിക്കുന്നത്. ചെറുപാര്‍ട്ടികളുടെ വില തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദി മനസിലാവുമെന്നാണ് ഇവര്‍ പറയുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും എന്‍ഡിഎ സര്‍ക്കാരിനെതിരെ അണിനിരത്താനാണ് ഇവരുടെ തീരുമാനം. ബീഹാറിലും മഹാരാഷ്ട്രയിലും ഇതില്‍ തീരുമാനമായിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും വ്യക്തമാക്കിയിട്ടുണ്ട്.

Top